
പാലക്കാട്: യുഡിഎഫിൻ്റെയും ബിജെപിയുടെയും ഔട്ട് ബൂത്തുകളിൽ നാല് മണിക്ക് ശേഷം ആളില്ലെന്ന ആരോപണവുമായി ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിൻ. മാത്തൂരിൽ പോളിങ് ബൂത്തിലെത്തി ക്യൂവിൽ നിന്ന വോട്ടർമാരുടെ പരാതികൾ കേട്ട ശേഷമായിരുന്നു ഇടത് സ്ഥാനാർത്ഥിയുടെ പ്രതികരണം. താൻ എല്ലാം കണക്കുകൂട്ടി വച്ചിട്ടുണ്ടെന്നും 20000 വോട്ട് ഭൂരിപക്ഷം നേടുമെന്നും സരിൻ പറഞ്ഞു. മണപ്പുള്ളികാവിലെ ട്രൂ ലൈൻ പബ്ലിക് സ്കൂൾ ബൂത്ത് 88 വോട്ട് ചെയ്ത ശേഷമായിരുന്നു ഇടത് സ്ഥാനാർത്ഥി മാത്തൂരിൽ പോളിങ് ബൂത്തിലെത്തിയത്. അതേസമയം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ശക്തമായി പുരോഗമിക്കുകയാണ്. അഞ്ച് മണിക്ക് ശേഷമുള്ള കണക്ക് പ്രകാരം 65 ശതമാനത്തോളം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് ആറ് വരെയാണ് പോളിങ് സമയം. ആറ് മണിക്ക് ശേഷവും ക്യൂവിൽ തുടരുന്നവർക്ക് ടോക്കൺ നൽകി വോട്ട് രേഖപ്പെടുത്താൻ അനുവദിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]