
.news-body p a {width: auto;float: none;}
കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകനായ എ ആർ റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരായെന്ന വാർത്തകൾ പുറത്തുവന്നത്. ഇരുപത്തിയൊൻപത് വർഷം നീണ്ടുനിന്ന ദാമ്പത്യജീവിതം അവസാനിപ്പിച്ച വിവരം സൈറയുടെ അഭിഭാഷക വന്ദന ഷായാണ് പുറത്തുവിട്ടത്. ഇതോടെ റഹ്മാൻ വൈകാരിക കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ദാമ്പത്യം 30 വർഷത്തിലെത്തുമെന്നും എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
ഇപ്പോഴിതാ റഹ്മാനെക്കുറിച്ച് സൈറയുടെ സഹോദരിയുടെ ഭർത്താവും നടനുമായ റഹ്മാൻ പങ്കുവച്ച കാര്യമാണ് സോഷ്യൽമീഡിയയിൽ ചർച്ചയായിരിക്കുന്നത്. സഹോദരിയുടെയും എ ആർ റഹ്മാന്റെയും വിവാഹം കഴിഞ്ഞ് ഹണിമൂണിനിടെ ഉണ്ടായ സംഭവമാണ് നടൻ ഓർത്തെടുത്തിരിക്കുന്നത്. വിവാഹശേഷം അദ്ദേഹം സൈറയുമായി ഒരു ഹിൽസ്റ്റേഷനിലേക്ക് ഹണിമൂണിന് പോയി. ആ ദിവസം രാത്രി 12 മണിയോടെ ഞാൻ സൈറയെ വിളിച്ചു. അവൾ ഉറക്കത്തിനിടയിൽ ഫോണെടുത്തു. റഹ്മാൻ എവിടെയാണെന്ന് ഞാൻ സഹോദരിയോട് ചോദിച്ചു. എനിക്കറിയില്ല എന്നായിരുന്നു സൈറയുടെ മറുപടി. ആ സമയം റഹ്മാൻ മറ്റൊരു മുറിയിൽ വീണ വായിച്ച് സംഗീതം കമ്പോസ് ചെയ്യുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
1995ലായിരുന്നു എ.ആർ. റഹ്മാനും സൈറയും വിവാഹിതരായത്. അറേഞ്ചിഡ് വിവാഹമാണെന്നും സൈറയെ മാതാവാണ് കണ്ടെത്തിയതെന്നും റഹ്മാൻ മുമ്പ് പറഞ്ഞിരുന്നു. ഭാര്യയെ സംബന്ധിച്ച് മൂന്ന് നിബന്ധനകൾ താൻ മാതാവിനോട് പറഞ്ഞിരുന്നു. വിദ്യാഭ്യാസമുള്ള, സംഗീതത്തെ ആദരിക്കുന്ന, മനുഷ്യത്വമുള്ള ഭാര്യയെ വേണമെന്നായിരുന്നു ആവശ്യപ്പെട്ടതെന്നും റഹ്മാൻ മുമ്പ് വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിനൊടുവിൽ സൈറയെ വധുവായി തിരഞ്ഞെടുത്തു. റഹ്മാൻ- സൈറ ദമ്പതികൾക്ക് ഖതീജ, റഹീമ, അമീൻ എന്നിങ്ങന്നെ മൂന്നു മക്കളാണ് ഉള്ളത്.