2020 ഓട്ടോ എക്സ്പോയിൽ ടാറ്റ സിയറ ഇവിയെ അതിൻ്റെ കൺസെപ്റ്റ് രൂപത്തിൽ അവതരിപ്പിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ഭാരത് മൊബിലിറ്റി ഷോയിൽ അതിൻ്റെ പ്രൊഡക്ഷൻ പതിപ്പിൻ്റെ പൊതു അരങ്ങേറ്റം നടന്നു. ഇപ്പോൾ, സിയറയുടെ പെട്രോൾ, ഡീസൽ പതിപ്പുകൾ 2025 അവസാനത്തോടെ എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. കർവ്വിൻ്റെ കാര്യത്തിലെന്നപോലെ ഇലക്ട്രിക് പതിപ്പാണ് ആദ്യം വിൽപ്പനയ്ക്കെത്താൻ സാധ്യത. വാഹനത്തിന്റെ പ്രൊഡക്ഷൻ പതിപ്പ് അതിൻ്റെ കൺസെപ്റ്റിൽ ഉറച്ചുനിൽക്കുമെന്ന് ചോർന്ന പേറ്റൻ്റ് ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.
ലാൻഡ് റോവർ എസ്യുവികളോട് സാമ്യമുള്ളതാണ് സിയറയുടെ ബോക്സിയും പൊക്കമുള്ളതുമായ ഡിസൈൻ. മുൻവശത്ത്, സ്പ്ലിറ്റ് സെറ്റപ്പോടുകൂടിയ എൽഇഡി ഹെഡ്ലാമ്പുകൾ, പുതിയ ഫോക്സ് ഗ്രിൽ, മസ്കുലാർ വരമ്പുകളുള്ള നിവർന്നതും പരന്നതുമായ ബോണറ്റ്, വലിയ എയർ ഇൻടേക്കുകൾ, സ്കിഡ് പ്ലേറ്റ്, ബോണറ്റ് ലൈനിന് അടിയിൽ ഘടിപ്പിച്ചിരിക്കുന്ന എൽഇഡി ലൈറ്റ് ബാർ, സ്പോർട്ടി ബമ്പർ എന്നിവ എസ്യുവിയുടെ സവിശേഷതകളാണ്. ബ്ലാക്ക്-ഔട്ട് സി, ഡി പില്ലറുകൾ യഥാർത്ഥ മോഡലിൽ നിന്ന് നിലനിർത്തിയിട്ടുണ്ട്. ഫ്ലേർഡ് വീൽ ആർച്ചുകൾ, ബോഡി ക്ലാഡിംഗ്, സഫാരി-പ്രചോദിത എയറോ ഡിസൈൻ ചെയ്ത അലോയ് വീലുകൾ, ഫങ്ഷണൽ റൂഫ് റെയിലുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ എന്നിവ അതിൻ്റെ സൈഡ് പ്രൊഫൈൽ മെച്ചപ്പെടുത്തുന്നു. പിന്നിൽ, വരാനിരിക്കുന്ന ടാറ്റ സിയറയ്ക്ക് ഒരു ചെറിയ സംയോജിത റൂഫ് സ്പോയിലറും മൂന്ന് വരികൾക്കും ഒരു വലിയ വിൻഡോ ഏരിയയും ഉണ്ട്.
മുൻനിര ഓഫർ എന്ന നിലയിൽ, നൂതന സൗകര്യങ്ങളും സുരക്ഷാ സവിശേഷതകളും സഹിതമായിരിക്കും സിയറ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, പ്രകാശിത ടാറ്റ ലോഗോയുള്ള ഇരട്ട സ്പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയൻ്റ് മൂഡ് ലൈറ്റിംഗ്, ഡാഷ്ബോർഡിലും ഡോർ പാഡുകളിലും സോഫ്റ്റ്-ടച്ച് ഫിനിഷുകൾ, വലിയ പനോരമിക് ഗ്ലാസ് റൂഫ്, മൂന്ന് വരികൾക്കും എസി വെൻ്റുകൾ, 360-ഡിഗ്രി ക്യാമറ, ഒരു ADAS സ്യൂട്ട്, എന്നിവ ഉൾപ്പെടാൻ സാധ്യതയുള്ള അധിക ഫീച്ചറുകൾ ഒരു ബ്ലൈൻഡ് സ്പോട്ട് മോണിറ്ററും ലഭിക്കും.
അതേസമയം പുതിയ ടാറ്റ സിയറയുടെ എഞ്ചിൻ സവിശേഷതകൾ ഇപ്പോൾ ലഭ്യമല്ല. വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പ് ടാറ്റ ആക്ടി . ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. കൂടാതെ 60kWh ബാറ്ററി ഫീച്ചർ ചെയ്യാനും സാധ്യതയുണ്ട്. ഫുൾ ചാർജിൽ ഏകദേശം 500 കിലോമീറ്ററായിരിക്കും ഇതിൻ്റെ റേഞ്ച്. ഡ്യുവൽ മോട്ടോർ AWD സജ്ജീകരണവും ഇലക്ട്രിക്ക് സിയറയിൽ ലഭിച്ചേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]