![](https://newskerala.net/wp-content/uploads/2024/11/aiswarya.1.3006339.jpg)
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ഇരുപതുകാരിയെ കാണാതായതായി പരാതി. കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെയാണ് പതിനെട്ടാം തീയതി മുതൽ കാണാതായത്. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡും അടക്കമുള്ളവ കേന്ദ്രീകരിച്ചാണ് അന്വേഷണം. തിങ്കളാഴ്ച രാവിലെ പതിനൊന്നുമണി മുതൽ മകളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് അമ്മ വ്യക്തമാക്കി. ഓൺലൈൻ ഗെയിം കളിച്ചതിന് കുട്ടിയെ വഴക്കുപറഞ്ഞിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
രാവിലെ വീട്ടിൽ നിന്നിറങ്ങി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് പരിസരത്തുകൂടിയാണ് ഐശ്വര്യ പോയിട്ടുണ്ട്. ഇരുചക്രവാഹനത്തിൽ ലിഫ്റ്റ് ചോദിച്ച് കയറി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൈയിൽ ഒരു ബാഗ് ഉണ്ട്. ലിഫ്റ്റ് കൊടുത്ത സ്ത്രീയോട് പൊലീസ് സംസാരിച്ചിരുന്നു. റെയിൽവേ സ്റ്റേഷന് മുന്നിൽ ഐശ്വര്യയെ ഇറക്കിവിട്ടെന്നാണ് സ്ത്രീ പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. കൂടാതെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കും. സ്വകാര്യ എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തിലെ ഓൺലൈൻ വിദ്യാർത്ഥിയാണ് ഐശ്വര്യ.