റിയാദ്: സൗദി അറേബ്യയെ ഇളക്കിമറിച്ച് ഹോളിവുഡ് സുന്ദരികൾ. ജെന്നിഫര്‍ ലോപ്പസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ റിയാദില്‍ വിസ്മയം തീര്‍ത്തു. സൗദി അറേബ്യയിലെ റിയാദില്‍ റിയാദ് സീസണിന്റെ ഭാഗമായി ബുധനാഴ്ച നടന്ന ‘1001 സീസണ്‍സ് ഓഫ് എലീ സാബ്’ പരിപാടിയുടെ വേദിയില്‍ മുന്‍നിര ഹോളിവുഡ് താരങ്ങളും അണിനിരുന്നു.
പ്രമുഖ ലെബനീസ് ഡിസൈനറായ എലീ സാബിന്റെ കരിയറിലെ 45-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് റിയാദില്‍ ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. വേദിയില്‍ ജെന്നിഫര്‍ ലോപ്പസ്, സെലീന് ഡിയോണ്‍, കാമില കാബെല്ലോ എന്നിവരുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ കാണികളെ ആവേശത്തിലാക്കി. തന്റെ എക്കാലത്തെയും വലിയ ഹിറ്റുകളായ ‘ഓണ്‍ ദി ഫ്ലോര്‍’, ‘ലെറ്റ്സ് ഗെറ്റ് ലൗഡ്’, ‘വെയിറ്റിങ് ഫോര്‍ ടുനൈറ്റ്’ എന്നീ ഗാനങ്ങള്‍ ജെന്നിഫര്‍ ലോപ്പസ് വേദിയില്‍ അവതരിപ്പിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
റാംപിലെത്തിയ സെലീന് ഡിയോണ്‍ ‘ദി പവര്‍ ഓഫ് ലവ്’, ‘ഐ ആം ലൈവ്’ എന്നീ ഗാനങ്ങള്‍ അവതരിപ്പിച്ചു. ഹിറ്റ് ഗാനമായ ‘ഹവാന’ പാടിക്കൊണ്ടാണ് കാമില കാബെല്ലോ വേദിയിലെത്തിയത്. ഇവര്‍ക്ക് പുറമെ നാന്‍സി അജ്റം, അമര്‍ ഡിയാബ് എന്നിവരും എലീ സാബ് ആഘോഷത്തിന്റെ ഭാഗമായി. 2002ല്‍ മികച്ച നടിക്കുള്ള ഓസ്കാര്‍ നേടിയപ്പോള്‍ ധരിച്ചിരുന്ന ഗൗണ്‍ അണിഞ്ഞു കൊണ്ടാണ് ഹാലി ബെറി വേദിയിലെത്തിയത്. പരിപാടിയില്‍ 300 എലീ സാബ് ഡിസൈനുകളും പ്രദര്‍ശിപ്പിച്ചു.
When Dreams Come True | The queen of the stage, @jlo, steals the spotlight performing at Riyadh Season for “The 1001 Seasons of ELIE SAAB.#JLO#ELIESAAB#BigTime#RiyadhSeason#1001Seasons pic.twitter.com/pTbwYT35e9
— TURKI ALALSHIKH (@Turki_alalshikh) November 13, 2024
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]