
.news-body p a {width: auto;float: none;} തെന്നിന്ത്യൻ പ്രേക്ഷകരെ ഏറെ ഞെട്ടിച്ച വാർത്തയാണ് നടി കീർത്തി സുരേഷിന്റെ വിവാഹം. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ ബാല്യകാല സുഹൃത്ത് കൂടിയായ ആന്റണി തട്ടിലിനെയാണ് കീർത്തി ജീവിതപങ്കാളിയാക്കാൻ പോകുന്നത്.
ഡിസംബർ 11,12 തീയതികളിൽ ഗോവയിൽ വച്ച് വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലാകും വിവാഹം. 32കാരിയായ കീർത്തിയുടെ പ്രണയം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.
ഇപ്പോഴിതാ വിവാഹ വാർത്തയ്ക്ക് പിന്നാലെ കീർത്തിയുടെ പങ്കാളിയാകൻ പോകുന്ന ആന്റണിയെക്കുറിച്ചാണ് ആരാധകർ തെരയുന്നത്. ആരാണ് ആന്റണി തട്ടിൽ? ഇന്ത്യ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം, പ്രൊഫഷൻ കൊണ്ട് എഞ്ചിനീയറായ ആന്റണി മുമ്പ് ഖത്തറിൽ ജോലി ചെയ്തിരുന്നു.
ഇപ്പോൾ ദുബായിലും ജന്മനാടായ കൊച്ചിയിലും ആന്റണിക്ക് ബിസിനസുണ്ട്. കൊച്ചിയിലും കീർത്തിയുടെ ജന്മനാടായ ചെന്നൈയിലുമുള്ള പ്രമുഖ റിസോർട്ട് ശൃംഖലയും ആന്റണിയുടേതാണ്.
കൊച്ചി ആസ്ഥാനമായുള്ള ആസ്പെറോസ് വിൻഡോസ് സൊല്യൂഷൻസിന്റെയും ഉടമയാണ് ആന്റണി. അതി സമ്പന്നനായ ബിസിനസുകാരനാണെങ്കിൽ കൂടി സോഷ്യൽ മീഡിയയിൽ നിന്നും അകലം പാലിക്കുന്ന വ്യക്തിയാണ് അദ്ദേഹം.
കീർത്തിയും ആന്റണിയും ഏകദേശം 15 വർഷമായി പ്രണയത്തിലാണ്. കീർത്തി ഹൈസ്ക്കൂളിൽ പഠിക്കുമ്പോൾ ആന്റണി അതേ സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു.
ഇത്രയും വർഷത്തെ പ്രണയത്തിനിടയിൽ ഒരിക്കൽ പോലും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടില്ല. മാത്രമല്ല, ഒരുമിച്ച് ഒരു പരിപാടികളിലും എത്തിയിട്ടുമില്ല.
എന്നാൽ, ഉടൻ തന്നെ വിവാഹം അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വന്നേക്കുമെന്നാണ് വിവരം. നടി തന്റെ പ്രണയത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ പോലും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
എന്നാൽ, കഴിഞ്ഞ വർഷം എസ്എസ് മ്യൂസിക്കുമായി നടത്തിയ സംഭാഷണത്തിൽ തന്റെ പങ്കാളിയിൽ വേണ്ട ഗുണങ്ങളെക്കുറിച്ച് താരം സംസാരിച്ചിട്ടുണ്ട്.
പരസ്പരം മനസിലാക്കി, ഒരു സുഹൃത്തിനെപ്പോലെ ആയാൽ ആ ബന്ധം നല്ലരീതിയിൽ മുന്നോട്ടുപോകാനാകും എന്നാണ് കീർത്തി പറഞ്ഞത്. മുമ്പ് കീർത്തിയും പ്രമുഖ സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും തമ്മിൽ പ്രണയത്തിലാണെന്നും ഉടൻ വിവാഹമുണ്ടാകും എന്നുമുള്ള തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
എന്നാൽ, ഇതെല്ലാം നിഷേധിച്ച് കീർത്തിയുടെ പിതാവ് ജി സുരേഷ് കുമാറും രംഗത്തെത്തി. അവർ നല്ല സുഹൃത്തുക്കളാണ്, അല്ലാതെ യാതൊരു ബന്ധവും ഇല്ലെന്നാണ് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]