
ആലപ്പുഴ: വിവാഹമോചിതയായ കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയും (48) ഭാര്യയും മകനുമുള്ള ജയചന്ദ്രനും (53) തമ്മിലുള്ള ബന്ധം ഇരുകുടുംബങ്ങൾക്കും അറിയാമായിരുന്നു. കൊവിഡ് കാലത്ത് അഴീക്കൽ ഹാർബറിൽ വെച്ചാണ് ബന്ധം ആരംഭിച്ചത്.
മീൻ വിൽക്കാനെത്തുന്ന വിജയലക്ഷ്മിക്ക് വള്ളത്തിൽ നിന്ന് കൂടുതൽ മീൻ നൽകിയാണ് ജയചന്ദ്രൻ സൗഹൃദം സ്ഥാപിച്ചത്. ഈ ബന്ധം തുടരവേ തന്നെ കൊല്ലം സ്വദേശിയായ സുധീഷുമായും വിജയലക്ഷ്മി ബന്ധം നിലനിർത്തിയിരുന്നു. വാടകവീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വിജയലക്ഷിക്ക് മിക്ക ദിവസവും കൂട്ടിനുണ്ടാകുന്നതും സുധീഷാണെന്ന് പൊലീസ് പറഞ്ഞു.
ഒരിക്കൽ ജയചന്ദ്രനെ വിജയലക്ഷ്മി കുലശേഖരപുരത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു. എന്നാൽ അന്നേ ദിവസം നിരവധിപ്പേർ ചേർന്ന് ജയചന്ദ്രനെ മർദ്ദിക്കുകയും ഭാര്യയെയും മകനെയും കുലശേഖരപുരത്ത് വിളിച്ച് വരുത്തി വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്ത സംഭവമുണ്ടായിട്ടുണ്ടെെന്ന് കരുനാഗപ്പള്ളി പൊലീസ് പറഞ്ഞു. ബന്ധം തുടർന്നാൽ ജയചന്ദ്രനെ വെറുതെ വിടില്ലെന്ന് സുധീഷ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ ഇരു കുടുംബങ്ങൾക്കും ഇവരുടെ ബന്ധത്തെ കുറിച്ച് വ്യക്തത ലഭിച്ചു. വർഷങ്ങൾക്ക് മുമ്പ് പുറക്കാട് 18ാം വാർഡിൽ താമസിച്ച കാലയളവിലും ജയചന്ദ്രൻ ഒരു സ്ത്രീയെ വീട്ടിലെത്തിക്കാൻ ശ്രമിച്ചിരുന്നതായും, നാട്ടുകാർ ഇടപെട്ട് തടഞ്ഞതായും പ്രദേശവാസികളായ സ്ത്രീകൾ പറഞ്ഞു.
ജയചന്ദ്രന്റെയും പുന്നപ്ര സ്വദേശി സുനിമോളുടെയും വിവാഹം കഴിഞ്ഞിട്ട് 28 വർഷമായി. 15വർഷം കഴിഞ്ഞാണ് ഇവർക്ക് കുട്ടിയുണ്ടായത്. കൊലപാതകത്തിന് ഒരാഴ്ച്ചയ്ക്ക് ശേഷം 13ന് ഭാര്യയെും മകനെയും ജയചന്ദ്രൻ പുന്നപ്രയിൽ നിന്ന് കരൂരിലെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നിരുന്നു. യാതൊരു സംശയവും തോന്നാത്ത തരത്തിലായിരുന്നു ജയചന്ദ്രന്റെ പെരുമാറ്റം. ജോലിക്ക് പോകേണ്ടതിനാൽ തിരികെ പോയ സുനിമോൾ കരുനാഗപ്പള്ളി പൊലീസ് സ്ഥലത്തെത്തി വിളിച്ചുവരുത്തുമ്പോഴാണ് സംഭവങ്ങളറിയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊലനടന്നത് വിൽക്കാനിരുന്ന വീട്ടിൽ
വീട് പണിത വകയിൽ 15 ലക്ഷത്തോളം രൂപയുടെ ബാദ്ധ്യത ജയചന്ദ്രന്റെ കുടുംബത്തിനുണ്ട്. ഇതോടെയാണ് തൊഴിലുറപ്പിന് പോയിരുന്ന സുനിമോൾ വീട്ടുജോലിക്ക് കൂടി പോയിതുടങ്ങിയത്. അയൽക്കാരോടും പരിചയക്കാരോടും വീട് വിൽക്കാനുള്ള താൽപര്യം അറിയിച്ചിരുന്നു. പഴയ വീട്ടിൽ താമസിക്കുന്ന വേളയിലും ജയചന്ദ്രൻ പല സ്ത്രീകളുമായി കറങ്ങാൻ താൽപര്യമുള്ളയാളായിരുന്നു.