![](https://newskerala.net/wp-content/uploads/2024/11/bala.1.3006200.jpg)
നടൻ ബാലയുടെ നാലാം വിവാഹവും അതുമായി ബന്ധപ്പെട്ട വാർത്തകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സോഷ്യൽ മീഡീയയിൽ നിന്ന് മാറി നിൽക്കുകയാണെന്നൊക്കെ അദ്ദേഹം മുമ്പ് അറിയിച്ചിരുന്നു. എന്നാൽ രണ്ട് ദിവസം മുമ്പാണ് കൊച്ചിയിൽ നിന്ന് താമസം മാറിയതായി ബാല അറിയിച്ചത്.
കഴിഞ്ഞ കുറേക്കാലത്തെ കൊച്ചി ജീവിതം അവസാനിപ്പിച്ച് വൈക്കത്തേക്കാണ് ഭാര്യ കോകിലയ്ക്ക് ഒപ്പം ബാല താമസം മാറിയത്. ‘എല്ലാവർക്കും നന്ദി. ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും. എന്നാൽ കൊച്ചിയിൽ ഞാനിനി ഇല്ല. ഇത്രയും കാലം ഒരു കുടുംബംപോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു. ഇന്ന് ഞാൻ നിങ്ങളെ വിട്ട് കൊച്ചിവിട്ട് വന്നിരിക്കയാണ്.
ഒരുപാട് ദൂരേക്ക് ഒന്നും അല്ല. എന്നിരുന്നാലും എന്നെ എന്നെ സ്നേഹിച്ച എല്ലാവരും പറയാതെ വരുന്നത് എങ്ങനെ. എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ് പ്രിയരേ എന്നെ സ്നേഹിച്ച പോലെ തന്നെ നിങ്ങൾ എന്റെ കോകിലയെയും സ്നേഹിക്കണം. എന്റെ കുടുംബത്തിന് വേണ്ടി എന്റെ ആരോഗ്യത്തിനുവേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിന് വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല. ഏവരും സന്തോഷമായി ഇരിക്കട്ടെ.” – എന്നറിയിച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിട്ടു. കൂടാതെ പുതിയ വീടിന്റെയും പരിസരത്തിന്റെയും വീഡിയോയും പങ്കുവച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വീഡിയോയ്ക്ക് താഴെ ഒരാൾ മുൻഭാര്യ എലിസബത്തിനെക്കുറിച്ച് കമന്റ് ചെയ്തിരുന്നു. ഇതിന് ബാല നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. ‘ഞാൻ എലിസബത്തിനെ ബഹുമാനിക്കുന്നു. നൈസ് ഗേൾ.’ എന്നായിരുന്നു കമന്റ്. ‘ഞാനും എലിസബത്തിനെ ബഹുമാനിക്കുന്നു’- എന്ന് ബാല മറുപടി നൽകി. എന്തുകൊണ്ടാണ് എലിസബത്തുമായി വേർപിരിഞ്ഞതെന്ന് ബാല ഇതുവരെ വെളിപ്പെടുത്തിയില്ല.