.news-body p a {width: auto;float: none;}
ഇന്നലെയാണ് ഓസ്കാർ ജേതാവും സംഗീത സംവിധായകനുമായ എ ആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നതിനെപ്പറ്റിയുള്ള വാർത്തകൾ പുറത്തുവന്നത്. ഇരുപത്തിയൊൻപത് വർഷം നീണ്ടുനിന്ന ദാമ്പത്യജീവിതം അവസാനിപ്പിച്ച വിവരം സൈറയുടെ അഭിഭാഷക വന്ദന ഷായാണ് പുറത്തുവിട്ടത്.
ബന്ധം തുടർന്നുപോകുന്നതിലെ വൈകാരിക സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് പുറത്തുവന്ന പ്രസ്താവനയിലൂടെ അറിയിച്ചത്. വിവാഹമോചനത്തെക്കുറിച്ച് പ്രതകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് റഹ്മാൻ. മുപ്പതുവർഷം പൂർത്തിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്.
‘ഞങ്ങൾ മുപ്പതിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളാൽ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾ കാണിച്ച ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും സുഹൃത്തുക്കൾക്ക് നന്ദി.’- എന്നാണ് റഹ്മാൻ എക്സിൽ കുറിച്ചിരിക്കുന്നത്.
“We had hoped to reach the grand thirty, but all things, it seems, carry an unseen end. Even the throne of God might tremble at the weight of broken hearts. Yet, in this shattering, we seek meaning, though the pieces may not find their place again. To our friends, thank you for…
— A.R.Rahman (@arrahman) November 19, 2024
1995ലായിരുന്നു എ.ആർ. റഹ്മാനും സൈറയും വിവാഹിതരായത്. അറേയ്ഞ്ചിഡ് വിവാഹമാണെന്നും സൈറയെ മാതാവാണ് കണ്ടെത്തിയതെന്നും റഹ്മാൻ മുമ്പ് പറഞ്ഞിരുന്നു. ഭാര്യയെ സംബന്ധിച്ച് മൂന്ന് നിബന്ധനകൾ താൻ മാതാവിനോട് പറഞ്ഞിരുന്നു. വിദ്യാഭ്യാസമുള്ള, സംഗീതത്തെ ആദരിക്കുന്ന, മനുഷ്യത്വമുള്ള ഭാര്യയെ വേണമെന്നായിരുന്നു ആവശ്യപ്പെട്ടതെന്നും റഹ്മാൻ മുമ്പ് വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിനൊടുവിൽ സൈറയെ വധുവായി തിരഞ്ഞെടുത്തു. റഹ്മാൻ- സൈറ ദമ്പതികൾക്ക് ഖതീജ, റഹീമ, അമീൻ എന്നിങ്ങന്നെ മൂന്നു മക്കളാണ് ഉള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]