
ഇന്ന് ലോക സിഒപിഡി (COPD)ദിനം. ശ്വാസകോശത്തെ ബാധിക്കുന്ന ദീർഘസ്ഥായിയായ ഒരു ഗുരുതര രോഗമാണ് ക്രോണിക്ക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി). ലോകത്തില്‍ ഏറ്റവുമധികം പേരുടെ മരണത്തിന് ഇടയാക്കുന്ന കാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ശ്വാസകോശത്തെ ബാധിക്കുന്ന ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മനറി ഡിസീസ്.
പുകവലി, വിഷവാതകങ്ങള്‍, വായു മലിനീകരണം എന്നിവയാണ് സിഒപിഡിയിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങള്‍. ശ്വാസകോശത്തിലേക്കുള്ള വായുവിന്റെ തോതിനെ കാര്യമായി ബാധിക്കുന്ന സിഒപിഡിയുടെ ലക്ഷണങ്ങള്‍ ശ്വാസംമുട്ടല്‍, ചുമ, അമിതമായ തോതിലുള്ള കഫം, കിതപ്പ്, നെഞ്ചില്‍ ഭാരം എന്നിവയാണ്. സിഒപിഡിയെ നിയന്ത്രിക്കാന്‍ ചെയ്യേണ്ട
കാര്യങ്ങള്‍: 1. പുകവലി ഒഴിവാക്കുക സിഒപിഡിയുടെ മുഖ്യകാരണമായ പുകവലി ഒഴിവാക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്.
പുകവലി നിര്‍ത്തുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. 2. ആരോഗ്യകരമായ ഭക്ഷണക്രമം, ജീവിതശൈലി മാറ്റങ്ങള്‍ ഡോക്ടറുമായി ചര്‍ച്ച ചെയ്ത് കൃത്യമായ ഭക്ഷണക്രമവും ജീവിതശൈലി മാറ്റങ്ങളും നടപ്പിലാക്കുക.
ധാരാളം പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നും ലീന്‍ പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഇതിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
3. മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുക
മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് സിഒപിഡി ലക്ഷണങ്ങള്‍ കൂടുതല്‍ തീവ്രമാകാതിരിക്കാന്‍ സഹായിക്കും.
ഇതിനായി യോഗ, ധ്യാനം തുടങ്ങിയവ ചെയ്യുക.
4.
വായു മലിനീകരണം ഒഴിവാക്കുക
വായു മലിനീകരണമുള്ള സ്ഥലങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക. പൊടി, പൂമ്പൊടി, ശക്തമായ ഗന്ധങ്ങള്‍, പുക എന്നിങ്ങനെ ശ്വാസകോശത്തെ പ്രകോപിപ്പിക്കുന്ന വസ്തുക്കളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം.
5.
വ്യായാമം ദിവസവും വ്യായാമം ചെയ്യാം. യോഗ, ധ്യാനം തുടങ്ങിയവശീലമാക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ലങ് കപ്പാസിറ്റി കൂട്ടാനും സഹായിക്കും.
ഇതിനായി ശ്വസനവ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണ്. 6. മരുന്നുകള്‍ നിങ്ങളുടെ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം തന്നെ മരുന്നുകള്‍ കൃത്യ സമയത്തു കഴിക്കാനും ശ്രദ്ധിക്കുക. ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക.
ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. Also read: സ്ട്രെസും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ youtubevideo …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]