
.news-body p a {width: auto;float: none;} ടെൽഅവീവ്: ഇനി ഒരിക്കലും ഹമാസ് പാലസ്തീൻ ഭരിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് അദ്ദേഹം ഹമാസ് ഇനി ഒരിക്കലും മടങ്ങിവരില്ലെന്നും അവരുടെ സൈനിക ശേഷി പൂർണമായും നശിപ്പിച്ചെന്നും പറഞ്ഞത്.
ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി പൗരന്മാരെക്കുറിച്ചും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.
കഴിഞ്ഞദിവസമാണ് ഗാസയിൽ നെതന്യാഹു അപൂർവ സന്ദർശനം നടത്തിയത്. ഇസ്രയേൽ സൈന്യത്തിന്റെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനും വിവരങ്ങൾ ശേഖരിക്കാനുമാണ് അദ്ദേഹം എത്തിയതെന്നാണ് റിപ്പോർട്ട്.
യുദ്ധകുപ്പായവും ബാലിസ്റ്റിക് ഹെൽമറ്റും ധരിച്ച് പ്രതിരോധമന്ത്രിക്കും കരസേനാ മേധാവിക്കും ഒപ്പമാണ് അദ്ദേഹം ഗാസയിൽ എത്തിയത്. ഗാസയിലെ ഒരു കടൽത്തീരത്തുനിന്നാണ് നെതന്യാഹു ഹമാസിന്റെ സമ്പൂർണ നാശം പ്രവചിച്ചത്.
ഗാസയിൽ കാണാതായ 101 ഇസ്രയേൽ ബന്ദികൾക്കായുള്ള തിരച്ചിൽ തുടരും. ഇവരുടെ കുടുംബങ്ങൾക്ക് അഞ്ച് മില്യൺ ഡോളർ വീതം നൽകും.
ബന്ദികളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവരെ വേട്ടയാടിപ്പിടിച്ച് ഇല്ലാതാക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ‘ഞങ്ങളുടെ ബന്ദികളെ ഉപദ്രവിക്കാൻ ധൈര്യപ്പെടുന്നവരുടെ തലയിൽ രക്തം പുരട്ടും.
ഞങ്ങൾ നിങ്ങളെ വേട്ടയാടി പിടിക്കും. ഞങ്ങളിൽപ്പെട്ട
ആരെയെങ്കിലും നിങ്ങൾ ബന്ദികളാക്കിയാൽ അവരെ സുരക്ഷിതമായി രക്ഷപ്പെടുത്തും’-അദ്ദേഹം പറഞ്ഞു. 2023 ഒക്ടോബർ 7നാണ് പശ്ചിമേഷ്യയിൽ യുദ്ധത്തിന് തിരികൊളുത്തിയ ദിവസം.
അന്നാണ് പാലസ്തീനിലെ ഹമാസ് പോരാളികൾ ഇസ്രയേലിൽ മിന്നലാക്രമണം നടത്തിയത്. അന്ന് ഗാസയിൽ നിന്ന് ഹമാസിന്റെ ആയിരക്കണക്കിന് റോക്കറ്റുകൾ ഇസ്രയേലിൽ തീമഴയായി പെയ്തിറങ്ങി.
ഹമാസ് പോരാളികൾ ഇരച്ചുകയറി. 1200 ഇസ്രയേലികൾ കൊല്ലപ്പെട്ടു.
200ലേറെ ഇസ്രയേലികളെ ബന്ദികളാക്കി. ഇസ്രയേൽ അന്ന് ഗാസയിൽ തുടങ്ങിയ സംഹാരം ഇപ്പോഴും തുടരുകയാണ്.
40,000ത്തിലേറെ നിരപരാധികൾ കൊല്ലപ്പെട്ടു. 20ലക്ഷം ജനങ്ങൾ തെരുവിലായി.
ഗാസ അക്ഷരാർത്ഥത്തിൽ പ്രേതഭൂമിയായി.ഹമാസിന് പിന്തുണയുമായി അറബ് രാജ്യങ്ങളായ ഇറാനും സിറിയയും ലെബനനും യെമനും ഇറാക്കും ഒളിഞ്ഞും തെളിഞ്ഞും രംഗത്തിറങ്ങി. ഹൂതി, ഹിസ്ബുള്ള തുടങ്ങിയ അറബ് ഗ്രൂപ്പുകൾ ഇസ്രയേലിനെതിരെ പ്രത്യക്ഷയുദ്ധത്തിലാണ്.
ഇസ്രയേൽ ഈ രാജ്യങ്ങളിലെല്ലാം ആക്രമണം നടത്തുന്നു. ലെബനനിൽ ഇസ്രയേൽ ഹിസ്ബുള്ളയ്ക്കെതിരെ യുദ്ധത്തിലാണ്.പശ്ചിമേഷ്യയെ മുൾമുനയിലാക്കിയ യുദ്ധം ഒഴിവാക്കാൻ ഐക്യരാഷ്ട്ര സഭയ്ക്കുപോലും ഒന്നും ചെയ്യാനാവുന്നില്ല.
ലോക നേതാക്കളുടെ വാക്കുകൾ മാത്രം ബാക്കി. ഹമാസിന്റെയും ഇറാന്റെയും നിരവധി പ്രമുഖരെ ഇസ്രയേൽ കാലപുരിക്കയച്ചുകഴിഞ്ഞു.
തങ്ങൾക്ക് ഭീഷണിയായ ഹമാസിനെയും അവർക്ക് ഒലളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകുന്ന എല്ലാവരെയും ഉന്മൂലനം ചെയ്യുമെന്ന പ്രതിജ്ഞ നടപ്പാക്കാതെ പിന്മാറില്ലെ നിലപാടിലാണ് ഇസ്രയേൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]