
തിരുവനന്തപുരം: ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ ന്യായീകരിച്ച് കെ മുരളീധരന് രംഗത്ത്. ആര്‍എസ്എസിന് ഭൂമി വിട്ടു നല്‍കാനുള്ള സന്ദീപിന്റെ കുടുംബത്തിന്റെ മുന്‍ പ്രഖ്യാപനത്തിനെതിരെ വലിയ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് മുരളീധരന്റെ ന്യായീകരണം.സന്ദീപ് വാര്യരുടെ ഭൂമി കൈമാറ്റം അമ്മ ജീവിച്ചിരുന്ന കാലത്തുള്ള കാര്യമാണ്.അദ്ദേഹമായിട്ട് എഴുതി കൊടുത്തതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസ് ഭൂമി ഏറ്റെടുത്തില്ലെങ്കില്‍ പൊതു നന്മക്കായി . ഭൂമി വിട്ടു നല്‍കുമെന്ന് സന്ദീപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.
സന്ദീപ് വാര്യര്‍ക്കെതിരെ സുപ്രഭാതം,സിറാജ് പത്രങ്ങളില്‍ ഇടതുമുന്നണി ഇന്നലെ പരസ്യം നല്‍കിയിരുന്നു.ഈ വിഷപാമ്പിനെ സ്വീകരിക്കുകയോ കഷ്ടം എന്ന തലക്കെട്ടിലായിരുന്നു പരസ്യം.സന്ദീപ് വാര്യരുടെ.ബിജെപി കാലത്തെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സഹിതമായിരുന്നു ഈ പരസ്യം..ഒരു രാഷ്ട്രീയ പാർട്ടി ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണിതെന്നും കെ മുരളീധരന് പറഞ്ഞു.ഇടതിന്റെ ശൈലിക്ക് തന്നെ എതിരാണിത്.എൽഡിഫിലെ മറ്റു കക്ഷികൾ ഇതിൽ നിലപാട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ആനയേയും മോഹൻലാലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ല, പൊതുവേദിയില്‍ മുരളിക്കൊപ്പം സന്ദീപ് വാര്യര്‍
‘ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ, കഷ്ടം’; കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപിനെതിരെ ഇടതുമുന്നണിയുടെ പത്ര പരസ്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]