
ലണ്ടൻ: യാത്രകൾ ഏറെ ഇഷ്ടമുള്ള ജീവികളാണ് പക്ഷികൾ. ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് വവ്വാലുകളിലെ ഏറ്റവും ദൈർഘ്യമേറിയ ദേശാടനങ്ങളിലൊന്ന് ഇംഗ്ലണ്ടിൽ നിന്ന് വിവിധ രാജ്യങ്ങൾ കടന്ന് റഷ്യയിലേക്കായിരുന്നു. നതൂസിയസ് പിപിസ്ട്രെല്ലെ ഇനത്തിലെ ഒരു വവ്വാലാണ് റഷ്യൻ ഗ്രാമത്തിലേക്ക് ഐതിഹാസികമായ യാത്ര നടത്തിയത്.
വവ്വാൽ സ്പീഷിസുകളിൽ വലിപ്പം കുറഞ്ഞവയാണ് ഈ വവ്വാൽ. മനുഷ്യന്റെ തള്ളവിരലിന്റെയത്ര വലിപ്പമേയുള്ളൂ. എട്ട് ഗ്രാം മാത്രമാണ് ഭാരം. ചുവപ്പും തവിട്ടും കലർന്ന ചെറിയ രോമങ്ങൾ നിറഞ്ഞ ശരീരം. യൂറോപ്യൻ ഭൂഖണ്ഡത്തിൽ സാധാരണമാണ് ഇക്കൂട്ടർ.
2016ൽ യു.കെയിലെ ഹീത്രോയ്ക്ക് സമീപം ബെഡ്ഫോണ്ട് ലേക്സ് കൺട്രി പാർക്കിൽ വച്ച് ഈ വവ്വാലിന്റെ ചിറകിൽ ഒരു റിംഗ് ഘടിപ്പിച്ചിരുന്നു. ഈ റിംഗിലൂടെയാണ് വവ്വാൽ നടത്തിയ യാത്രയെ പറ്റി പുറംലോകം അറിഞ്ഞത്. നതൂസിയസ് പിപിസ്ട്രെല്ലെ വവ്വാലുകൾക്കിടെയിലെ ദേശാടന പറക്കലിനെ സംബന്ധിച്ച പഠനങ്ങളുടെ ഭാഗമായിട്ടാണ് റിംഗ് ഘടിപ്പിച്ചത്. ഏതായാലും 2021 ജൂലായി അവസാനം പടിഞ്ഞാറൻ റഷ്യയിലെ മൊൾഗിനോ ഗ്രാമം വരെ ഈ വവ്വാൽ സഞ്ചരിച്ചു. എന്നാൽ ഇവിടെ വച്ച് ഒരു പൂച്ചയുടെ പിടിയിൽപ്പെട്ടതോടെ വവ്വാലിന്റെ കഥ അവസാനിച്ചു.
പൂച്ചയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വവ്വാലിനെ റഷ്യൻ മൃഗസംരക്ഷണ സംഘടന രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. വവ്വാലിന്റെ ശരീരത്തിലെ റിംഗിൽ ‘ലണ്ടൻ സൂ ” എന്ന് ആലേഖനം ചെയ്തിരുന്നു. ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ നടത്തിയ അന്വേഷണത്തിൽ ലോക റെക്കാഡിന് ഉടമയായ വവ്വാലാണ് മരണത്തിന് കീഴടങ്ങിയതെന്ന് തിരിച്ചറിയുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേ സമയം, വവ്വാലുകളിലെ ദേശാടന ദൂരത്തിൽ അറിയപ്പെട്ടിട്ടുള്ളതിൽ ഒന്നാം സ്ഥാനം യൂറോപ്യൻ രാജ്യങ്ങളായ ലാത്വിയ, സ്പെയിൽ എന്നിവയ്ക്കിടെയിൽ യാത്ര നടത്തിയ ഒരു വവ്വാലിനാണ്. 2019ൽ നടന്ന ദേശാടനത്തിൽ 1,382 മൈലാണ് ഈ വവ്വാൽ താണ്ടിയത്.