

റോബിൻ ബസ് ഉടമയുടെ അഭിഭാഷകൻ ഹൃദയാഘാതത്തേ തുടർന്ന് മരിച്ചു; നിരവധി സിനിമകളിൽ അഭിനയിച്ച നടൻ കൂടിയായിരുന്നു ഹൈക്കോടതി അഭിഭാഷകനായ ദിനേശ് മേനോൻ
സ്വന്തം ലേഖകൻ
എറ്ണാകുളം: റോബിൻ ബസ് ഉടമയുടെ അഭിഭാഷകൻ ദിനേഷ് മേനോൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
നിരവധി സിനിമകളിൽ അഭിനയിച്ച നടൻ കൂടിയായിരുന്നു ഹൈക്കോടതി അഭിഭാഷകനായ ദിനേശ് മേനോൻ .റോബിൻ ബസ് കേസിലെ ഉടമയ്ക്ക് വേണ്ടി ഹാജരാകാൻ ഹൈക്കോടതിയിലേക്ക് പോകുകയായിരുന്നു ദിനേശ്. ഇതിനിടെയായിരുന്നു ഹൃദയാഘാതം ഉണ്ടായത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
17 ഓളം മലയാള ചിത്രങ്ങളിലാണ് ദിനേശ് മേനോൻ ബാലതാരമായി അഭിനയിച്ചിട്ടുള്ളത്. വാടക വീട് എന്ന ചിത്രത്തിലേഅഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]