
റെയ്ബാന്‍ ഗ്ലാസ് ധരിച്ച് ആയോധന കലയെന്ന പോലെ തലങ്ങും വിലങ്ങും ഇറച്ചി വെട്ടി കഷ്ണങ്ങളാക്കി പ്രത്യേക രീതിയില്‍ ഉപ്പ് വിതറി ലോകമെങ്ങും നിരവധി ആരാധകരെ ഒപ്പം കൂട്ടിയ ഷെഫാണ് നുസ്രത് ഗുക്ചെ. ഈ ഷെഫ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ശീതള പാനീയമായ സ്പ്രൈറ്റിന് അന്യായമായ വില ഈടാക്കിയതോടെയാണ്. ഒരു കുപ്പി സ്പ്രൈറ്റിന് ഇദ്ദേഹത്തിന്റെ റെസ്റ്റോറന്റില്‍ 10 ഡോളറാണ് (800 രൂപ) ഈടാക്കിയത്. ഇവിടെ ഭക്ഷണം കഴിച്ച ഒരാള്‍ ബില്ല് പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ഷെഫിനെതിരെ പ്രതിഷേധം ഉയരുകയാണ്.
2017 ലാണ് നുസ്രത് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കോബ്രാ സ്റ്റൈലിലുള്ള ഉപ്പ് വിതറല്‍ കാരണം സോള്‍ട്ട് ബേ എന്ന പേരും അദ്ദേഹത്തിന് ലഭിച്ചു. പിന്നാലെ നസ്ർ-ഇറ്റ് എന്ന പേരില്‍ (Nusr-Et) അബൂദബി, ദോഹ, ഇസ്താംബൂള്‍, ദുബൈ, ന്യൂയോര്‍ക്ക്, മിയാമി തുടങ്ങി നിരവധി നഗരങ്ങളില്‍ അദ്ദേഹം റെസ്റ്റോറന്റ് ശൃംഖല തുടങ്ങി. ലയണല്‍ മെസി, കിലിയന്‍ എംബാപെ, പോള്‍ പോഗ്ബ തുടങ്ങി നിരവധി പ്രശസ്തര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ നുസ്രത് പങ്കുവെച്ചിരുന്നു. ബീഫ് സ്റ്റീക്കാണ് ഇദ്ദേഹത്തിന്റെ റെസ്റ്റോറന്റിലെ പ്രധാന വിഭവം.
അതേസമയം നുസ്രതിന്റെ റെസ്റ്റോറന്റുകളില്‍ ഭക്ഷണത്തിന്റെ ഗുണനിലവാരം കുറഞ്ഞെന്നും വന്‍ ബില്ഡപ്പോടെ ഭക്ഷണം അവതരിപ്പിക്കുന്നതിന് അമിത പ്രാധാന്യം നൽകുന്നുവെന്നും വിമര്‍ശകര്‍ പറയുന്നു. ഒപ്പം ഭക്ഷണത്തിന് ഭീമമായ തുക ഈടാക്കുന്നുവെന്നും പരാതി ഉയര്‍ന്നു. നുസ്രത് ഭക്ഷണം വിളമ്പുന്ന ദൃശ്യം സൌത്ത് ഡല്ലാസ് ഫുഡി എന്ന എക്സ് അക്കൌണ്ടിലാണ് വന്നത്. സ്വർണ്ണ ഫോയിൽ കൊണ്ട് പൊതിഞ്ഞ ബീഫ് സ്റ്റീക്കാണ് വിളമ്പിയത്. ഈ സ്റ്റീക്കിന് മാത്രം 1000 ഡോളറാണ് (ഏകദേശം 83,000 രൂപ) ഈടാക്കിയത്. ഒരു കുപ്പി സ്പ്രൈറ്റിനാകട്ടെ 10 ഡോളര്‍ അഥവാ 800 രൂപയാണ് ഈടാക്കിയത്. അതായത് വിപണി വിലയുടെ പതിന്മടങ്ങ്. “വിവരമില്ലാത്തവർക്കുള്ള അമിത വിലയുള്ള മാലിന്യം” എന്നാണ് ഒരാളുടെ കമന്റ്. നുസ്രത് ബീഫ് സ്റ്റീക്ക് തയ്യാറാക്കുന്ന രീതിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. കത്തി വേണ്ട വിധത്തില്‍ ശുചിയാക്കാതെയാണ് ഉപയോഗിക്കുന്നതെന്നാണ് പരാതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
I’m sorry but this is just so cringe.
— South Dallas Foodie (@SouthDallasFood)