സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി ലക്ഷ്മി പ്രമോദ്. വർഷങ്ങളായി മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരം നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുണ്ട്. നെഗറ്റീവ് വേഷങ്ങളിലാണ് കൂടുതല്‍ തിളങ്ങിയതെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാൻ ലക്ഷ്മിക്ക് സാധിച്ചിരുന്നു. ഇടക്കാലത്ത് ചില വിവാദങ്ങളെ തുടർന്ന് സീരിയലിൽ നിന്നും മാറി നിന്ന ലക്ഷ്മി ഈയടുത്താണ് സുഖമോ ദേവി എന്ന പരമ്പരയിലൂടെ തിരിച്ചെത്തിയത്.
അധികം വൈകാതെ ലക്ഷ്മി പരമ്പരയിൽ നിന്നും അപ്രത്യക്ഷയായി. എവിടെ പോയെന്നോ എന്താണ് സീരിയല്‍ അവസാനിപ്പിച്ചതെന്നോ നടി വ്യക്തമാക്കിയിരുന്നില്ല. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന താരം അവിടെയും ആക്റ്റീവല്ലാതാവുകയും ചെയ്തിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസമാണ് തന്നെ എല്ലായിടത്തുനിന്നും കാണാതായതിന്റെ കാരണം വെളിപ്പെടുത്തി താരം എത്തിയത്. താൻ ആറ് മാസം ഗർഭിണിയാണെന്നും അതാണ് സീരിയലിൽ നിന്നും പിന്മാറിയതെന്നും ലക്ഷ്മി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഭർത്താവ് അസറിനും മകൾക്കുമൊപ്പം യൂട്യൂബ് വീഡിയോയിലൂടെയാണ് ലക്ഷ്മി ഇക്കാര്യം പങ്കുവെച്ചത്. മറ്റേർണിറ്റി ഫോട്ടോഷൂട്ടിന്റെ വിശേഷങ്ങളും പങ്കുവെച്ചുകൊണ്ടായിരുന്നു ലക്ഷ്മിയുടെ വീഡിയോ. ഇപ്പോഴിതാ അന്നെടുത്ത ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. രണ്ടുപേരും കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരിക്കുന്നത്. അതീവ സന്തോഷത്തോടെ അമ്മയ്ക്കൊപ്പം പോസ് ചെയ്യുകയായിരുന്നു മകള്‍ ദുഅയും.
“ഇത് ആറാം മാസമാണ്. ആദ്യം മുതലേ എനിക്ക് കോംപ്ലിക്കേഷൻ ഉണ്ടായിരുന്നു. ആദ്യം പനിയെല്ലാം ഉള്ളത് കൊണ്ട് ആശുപത്രിയിൽ തന്നെയായിരുന്നു. അതുകൊണ്ടാണ് ഇക്കാര്യം നിങ്ങളുമായി പങ്കുവെയ്ക്കാൻ വൈകിയത്. ഇപ്പോള്‍ ഞങ്ങള്‍ കാന്തല്ലൂരാണ്. ഇതാണ് പറ്റിയ സമയം എന്ന് കരുതി എന്നാാണ് ലക്ഷ്മി പറഞ്ഞത്. നാല് മാസത്തോളം ലക്ഷ്മി സീരിയലിൽ അഭിനയിച്ചിരുന്നു. പിന്നീടാണ് പിന്മാറുന്നത്. പ്രസവ ശേഷം ഫുൾ പവറോടെ തിരിച്ചെത്തുമെന്നും താരം ആരാധകരെ അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക