രാജ്യമെമ്പാടും ആക്ഷമയോടെ കാത്തിരുന്ന ലോകകപ്പിന്റെ വിജയിയെ കണ്ടെത്തി കഴിഞ്ഞു. ഇന്ത്യ- ഓസ്ട്രേലിയ പോരാട്ടത്തിൽ ഓസ്ട്രേലിയ കപ്പ് സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ ടീമിന്റെ പരാജയം ഏറെ നിരാശയാണ് കായിപ്രേമികൾക്ക് സമ്മാനിച്ചിരിക്കുന്നത് എന്ന് സോഷ്യൽ മീഡിയവാളുകളിൽ നിന്നും വ്യക്തമാണ്. ഈ അവസരത്തിൽ നടൻ മനോജ് കുമാർ പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്.
സഞ്ജു സാംസണിനെ കുറിച്ചാണ് മനോജിന്റെ പോസ്റ്റ്. “മോനേ സഞ്ജു ….. നിന്റെ മനസ്സിന്റെ “താപ”മാണോടാ ഈ വേൾഡ് കപ്പിലെ ഇന്ത്യയുടെ ദയനീയാവസ്ഥ …. ??വെറുതെ ചിന്തിച്ച് പോവുന്നു ….എല്ലാ കഴിവുണ്ടായിട്ടും രാജ്യത്തിന്റെ ടീമിന് വേണ്ടി “മരിക്കാൻ” തയ്യാറായിട്ടും ഒരു മലയാളി ആയി പോയതിന്റെ പേരിൽ എന്നും അവഗണിക്കപ്പെട്ടവനായിരുന്നു അനിയാ നീ ….സാരമില്ല …. അടുത്ത World cup നിന്റേയും കൂടിയാവട്ടേ”, എന്നാണ് നടൻ കുറിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞ് ആയിരുന്നു ലോകകപ്പ് ഫൈനല്‍ നടന്നത്. ആദ്യം ബാറ്റിംഗ് ലഭിച്ച ഇന്ത്യ 50 ഓവറില്‍ നേടിയത് 240 റണ്‍സ് ആയിരുന്നു. ഒപ്പം ഓള് ഔട്ടും. രോഹിത് ശര്‍മയും കോലിയും ഔട്ടായപ്പോള്‍ തന്നെ ആരാധകരില്‍ നിരാശ നിഴലിട്ടിരുന്നു. കെ എല്‍ രാഹുല്‍ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അറുപത്തി ആറ് റണ്‍സ് ആയിരുന്നു രാഹുല്‍ നേടിയത്. വിരാട് കോലി അന്‍പത്തി നാല് റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റനായ രോഹിത് ശര്‍മ നേടിയത് നാലപത്തി ഏഴ് റണ്‍സ് ആയിരുന്നു. ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും രവീന്ദ്ര ജഡേജയും സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തിയിരുന്നു. ശേഷം ബാറ്റിങ്ങിന് എത്തിയ ഓസ്ട്രേലിയ തകര്‍പ്പന്‍ പ്രകടനം ആയിരുന്നു കാഴ്ചവച്ചത്. ഒടുവില്‍ അവര്‍ കിരീടം സ്വന്തമാക്കുകയും ചെയ്തു.
സംസാരിക്കാന്‍ പഠിക്ക്, മന്‍സൂര്‍ അലിഖാന് മാപ്പ് പറയണം, ഇല്ലെങ്കില്‍..; മുന്നറിയിപ്പുമായി നടികർ സംഘം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..
Last Updated Nov 19, 2023, 10:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]