

പോക്സോ കേസിലെ പ്രതിയായ മണിമല സ്വദേശിക്ക് ജീവപര്യന്തം തടവും പിഴയും ; കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്പിയായിരുന്ന എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
സ്വന്തം ലേഖകൻ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും, 3 ലക്ഷത്തി 25,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. മണിമല പൂവത്തോലി നാല് സെന്റ് കോളനി ഭാഗത്ത് തീമ്പലങ്ങാട്ട് പറമ്പിൽ വീട്ടിൽ നോബിന് ടി ജോൺ (30) എന്നയാളെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്.
ഇയാൾ 2022ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്പി എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിൽ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ആയിരുന്നു. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്പി ആയിരുന്ന എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വിധിയിൽ മൂന്നു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ ഇരക്ക് നൽകണമെന്നും, പിഴ അതിജീവതയ്ക്ക് നൽകണമെന്നും, അല്ലാത്തപക്ഷം മൂന്നുവർഷവും ആറുമാസവും കൂടി അധികം തടവ് അനുഭവിക്കേണ്ടി വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]