
രണ്ടുവർഷം മുമ്പ് കൊച്ചിയിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഗോവയിലെ മെഡിക്കൽ കോളജ് മോർച്ചറിയിൽ. കൊച്ചിയിൽ നിന്ന് കാണാതായ ജെഫ് എന്ന യുവാവിന്റെ മൃതദേഹമാണ് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്നത്.
ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം ജെഫിന്റേതെന്ന് തിരിച്ചറിഞ്ഞത്. ഗോവയിൽ വച്ച് ജെഫിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹം കണ്ടെത്താൻ സാധിക്കാതിരുന്ന കേസിലാണ് പൊലീസിന്റെ പുതിയ കണ്ടെത്തൽ. എറണാകുളം സൗത്ത് പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്.
Story Highlights: missing kochi 2 years back dead body found goa
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]