ന്യൂഡൽഹി∙
ആഘോഷങ്ങളുടെ ഭാഗമായി ഓൾഡ് ഡൽഹിയിലെ പ്രശസ്തമായ ഘണ്ടേവാല മധുരപലഹാരക്കടയിലെത്തി പലഹാരങ്ങൾ ഉണ്ടാക്കി കോണ്‍ഗ്രസ് നേതാവ്
. ലഡുവും ഇമാർട്ടിയും ഉണ്ടാക്കുന്ന വിഡിയോ രാഹുൽ ഗാന്ധി എക്സില്‍ പങ്കുവച്ചിട്ടുണ്ട്.
രാഹുല്‍ ഗാന്ധി വിവാഹം കഴിക്കുന്നത് കാണാൻ തങ്ങൾ കാത്തിരിക്കുകയാണെന്നും, അത് നടന്നാൽ താങ്കളുടെ വിവാഹ ഓർഡർ കിട്ടുമെന്നും കടയുടമ സുശാന്ത് ജെയിൻ അവിടെവച്ച് രാഹുലിനോടു പറയുന്നതും വിഡിയോയിൽ കാണാം.
രാഹുൽ ഗാന്ധി ഇന്ത്യയിലെ ‘മോസ്റ്റ് എലിജിബിൾ ബാച്ച്ലർ’ ആണെന്നും അദ്ദേഹം വിവാഹം കഴിക്കുന്നത് കാത്തിരിക്കുകയാണെന്നും പിന്നീട് എഎൻഐക്ക് നല്കിയ അഭിമുഖത്തിൽ സുശാന്ത് പറഞ്ഞു.
पुरानी दिल्ली की मशहूर और ऐतिहासिक घंटेवाला मिठाइयों की दुकान पर इमरती और बेसन के लड्डू बनाने में हाथ आज़माया।
सदियों पुरानी इस प्रतिष्ठित दुकान की मिठास आज भी वही है – ख़ालिस, पारंपरिक और दिल को छू लेने वाली।
दीपावली की असली मिठास सिर्फ़ थाली में नहीं, बल्कि रिश्तों और समाज…
‘‘തന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും മധുരപലഹാരങ്ങൾ വാങ്ങാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് താങ്കളുടെ കടയാണെന്നാണ് ഞാൻ അദ്ദേഹത്തോട് തിരിച്ചു പറഞ്ഞത്.
കടയിലെത്തിയപ്പോൾ സ്വന്തമായി പലഹാരം ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവ് രാജീവ് ഗാന്ധിക്ക് ഇമാർട്ടി വളരെ ഇഷ്ടമായിരുന്നു.
അതുകൊണ്ട് അതുതന്നെ ഉണ്ടാക്കണമെന്ന് ഞാൻ രാഹുൽ ഗാന്ധിയോടു പറഞ്ഞു. ഇമാർട്ടി കൂടാതെ ലഡുവും അദ്ദേഹം ഉണ്ടാക്കി’’– സുശാന്ത് പറഞ്ഞു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @RahulGandhi എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

