കണ്ണൂർ: സംഘപരിവാർ ശബരിമലയെ കേന്ദ്രീകരിച്ച് വലിയ വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല ഐതിഹ്യത്തിലെ പ്രധാനിയായ വാവരുടെ സ്ഥാനത്തെ ആർഎസ്എസ് അംഗീകരിക്കുന്നില്ല.
ഒരു മുസ്ലീം നാമധാരി അയ്യപ്പൻ്റെ ചരിത്രത്തിൽ ഇടംപിടിച്ചത് ഉൾക്കൊള്ളാൻ അവർക്ക് സാധിക്കുന്നില്ല. ബിജെപിക്ക് ലഭിക്കുന്ന ഓരോ വോട്ടും കേരളത്തിൻ്റെ തനിമ ഇല്ലാതാക്കാനേ ഉപകരിക്കൂ എന്ന അമിത് ഷായുടെ പ്രസ്താവനയെയും മുഖ്യമന്ത്രി വിമർശിച്ചു.
കണ്ണൂരിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയിൽ നടന്ന പരിപാടിയിൽ അമിത് ഷാ നടത്തിയ പ്രസ്താവന കേരളം അതീവ ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ 25% വോട്ടും നിയമസഭയിൽ ഭൂരിപക്ഷവും നേടുമെന്നായിരുന്നു അമിത് ഷായുടെ അവകാശവാദം. കേരള സമൂഹത്തിന് തനതായ സവിശേഷതകളുണ്ട്.
ആർഎസ്എസ് പ്രത്യയശാസ്ത്രം ആധിപത്യം നേടിയാൽ നമ്മുടെ നാടിന്റെ ഈ പ്രത്യേകതകൾ നഷ്ടമാകും. അവർക്ക് അധികാരം ലഭിച്ചാൽ ഓണാഘോഷത്തിൽ നിന്ന് മഹാബലി പുറത്താകുമെന്നും പകരം വാമനൻ പ്രതിഷ്ഠിക്കപ്പെടുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

