ഒരു വർഷം മുൻപ് അർബുദമെന്ന മഹാമാരി ജീവൻ കാര്ന്നെടുക്കാൻ എത്തിയപ്പോള്‍ പോരാടി ജീവിതം തിരിച്ചുപിടിച്ചവളാണ് ബിയാങ്ക ബാൾട്ടി. ഒരു കാലത്ത് ലോകം ആരാധിച്ച വിക്ടോറിയാസ് സീക്രട്ടിന്റെ ‘മാലാഖ’.
അർബുദത്തിന്റെ മുറിവുകള്‍ പേറിയാണ് ബിയാങ്കയുടെ ഇന്നത്തെ ജീവിതം. അണ്ഡാശയ അർബുദം മൂർച്ഛിച്ച് മൂന്നാം ഘട്ടം താണ്ടിയിരുന്നു.
അതിജീവനത്തിന്റെ പാതയില്‍ നിന്നാണ് ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് പ്രതീക്ഷയും പ്രചോദനവുമാകാൻ തന്റെ പഴയ തട്ടകമായ വിക്ടോറിയാസ് സീക്രട്ടിലേക്ക് ഒരു മടങ്ങിപ്പോക്ക് ബിയാങ്ക ആഗ്രഹിച്ചത്. എന്നാൽ, വിക്ടോറിയാസ് സീക്രട്ടിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം ബിയാങ്കയ്ക്ക് അനുകൂലമായിരുന്നില്ല.
എല്ലാ വിഭാഗങ്ങളേയും ഉള്‍പ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന അവകാശവാദം ഉയര്‍ത്തുന്ന ബ്രാൻഡ് ബിയാങ്കയുടെ ആവശ്യം തള്ളിക്കളയുകയായിരുന്നു. രോഗങ്ങളോട് പൊരുതുന്ന സ്ത്രീകൾക്ക് പ്രചോദനമാകാനാണ് ബ്രാൻഡിന്റെ ഷോയില്‍ പങ്കെടുക്കാനുള്ള അഭ്യർത്ഥന ബിയാങ്ക നടത്തിയത്.
എന്നാല്‍, ഷോയ്ക്കുള്ള മോഡലുകളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി എന്ന് ചൂണ്ടിക്കാണിച്ചാണ് ബ്രാൻഡ് മറുപടി നല്‍കിയത്. “ഒരു മോഡലെന്ന നിലയിൽ കഴിഞ്ഞ 21 വർഷത്തിനിടയിൽ, സൗന്ദര്യത്തെ പലപ്പോഴും ഇടുങ്ങിയ രീതിയിൽ നിർവചിച്ചിരുന്ന ഒരു വ്യവസായത്തിന്റെ ഭാഗമായിരുന്നു ഞാൻ.
വെളുത്തത്, മെലിഞ്ഞത്, ചെറുപ്പം എന്നിങ്ങനെയുള്ള സൗന്ദര്യത്തിന്റെ ഈ നാടകത്തില്‍ ഞാനും ഭാഗമായിരുന്നു. എന്നാൽ അർബുദം ബാധിച്ചപ്പോഴാണ് എൻ്റെ ശക്തി ഞാൻ മനസ്സിലാക്കിയത്,” ബിയാങ്ക സ്വയം പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്ന BRCA1 ജീൻ തനിക്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രൊഫിലാക്റ്റിക് മാസ്റ്റെക്ടമിക്ക് വിധേയയായതിനെക്കുറിച്ചും ബിയാങ്ക പറഞ്ഞു. തന്റെ മുറിവുകൾ അഭിമാനത്തോടെ കാണുന്നുവെന്നും, പുതുതായി വളരുന്ന മുടി കാണുമ്പോൾ വളരെ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി.
വിക്ടോറിയാസ് സീക്രട്ടിനുള്ള കത്ത്: അഡ്വേഴ്സിറ്റിയെ അഭിമുഖീകരിക്കുന്ന സ്ത്രീകൾക്ക് പ്രതീക്ഷ നൽകാൻ വേണ്ടിയാണ് താൻ റൺവേയിൽ വരാൻ ആഗ്രഹിച്ചതെന്ന് ബിയാങ്ക പറഞ്ഞു. “ ഞാൻ ഏറ്റവും ചെറുപ്പമുള്ളവളോ, ഏറ്റവും മികച്ച ശരീരമുള്ളവളോ, ഏറ്റവും ആരോഗ്യവതിയോ അല്ല.
പക്ഷെ, ഞാൻ ശക്തയും, ധൈര്യശാലിയും, ജീവനോടിരിക്കുന്നവളുമാണ്, ഇപ്പോഴും അതിമനോഹരിയാണ്. ഈ റൺവേയിൽ ഞാൻ ഉണ്ടാകുവൻ ആഗ്രഹിക്കുന്നത് വ്യക്തിപരമായ ഒരു സ്വപ്നം പൂർത്തീകരിക്കുന്നതിന് മാത്രമല്ല, മറിച്ച് ലക്ഷക്കണക്കിന് സ്ത്രീകൾക്ക് അതൊരു പ്രചേദനമാകുമെന്നും പ്രതികൂല സാഹചര്യങ്ങളെ നേരിടുമ്പോഴും ജീവിതം മുന്നോട്ട് പോകും എന്നായിരുന്നു വിക്ടോറിയാസ് സീക്രട്ടിന് അയച്ച കത്തിലെ ഉള്ളടക്കം.
കത്തിന് മറുപടിയായി വന്നത് നിരാശയായിരുന്നു. ഈ വർഷം ഇത് പ്രയോഗികമല്ല എന്ന് പറഞ്ഞ് കമ്പനി അവരുടെ ആവശ്യം നിരസിക്കുകയായിരുന്നു.
ഷോയില്‍ പങ്കെടുക്കുന്നവരെ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു എന്നായിരുന്നു കമ്പനി പറഞ്ഞതെന്നും ബിയാങ്ക പ്രതികരിച്ചു. കമ്പനി തന്നെ നിരസിച്ചതിൽ ഖേദമില്ലെന്നും അവർ വ്യക്തമാക്കി.
മോഡലിങ്ങ് രംഗത്തെക്കുള്ള തൻ്റെ തിരിച്ചുവരവിന് മത്രമല്ല ഈ കാര്യങ്ങൾ ചെയ്തത്, തനിക്ക് അസുഖം വന്നതുമുതൽ, അർബുദ ബാധിതരായ സ്ത്രീകൾക്കും, അതിജീവനത്തിന് ശേഷം വീണ്ടും ജീവിക്കാൻ പഠിക്കുന്ന എല്ലാവർക്കും പ്രചേദനം നൽകുന്നതിന് കൂടിയാണ്. അതിനു വേണ്ടി ഞാൻ ശ്രമിച്ചു.
നടന്നില്ല. പക്ഷെ എനിക്ക് ഖേദമില്ല,” ബിയാങ്ക കൂട്ടിച്ചേർത്തു.
ബിയാങ്കയുടെ ഈ വെളിപ്പെടുത്തൽ, ഫാഷൻ ലോകത്തെ പുതിയ സൗന്ദര്യ സങ്കൽപ്പങ്ങൾ എത്രമാത്രം ആഴത്തിൽ വേരൂന്നിയിട്ടുണ്ട് എന്ന ചോദ്യമാണ് ഉയർത്തുന്നത്. യഥാർത്ഥമായവ ഉൾക്കൊള്ളൽ എന്നത് വെറും വാചകങ്ങളിലൊതുങ്ങേണ്ട
ഒന്നല്ലെന്ന് ഈ അർബുദ പോരാളി ഓർമ്മിപ്പിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

