ബിഗ് ബോസ് മലയാളം സീസൺ 7 അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഷോയിൽ ഇപ്പോൾ അവശേഷിക്കുന്നത് ഒൻപത് മത്സരാർത്ഥികളാണ്.
അനുമോൾ, അക്ബർ, ആദില, നെവിൻ, നൂറ, സാബുമാൻ, അനീഷ്, ഷാനവാസ്, ആര്യൻ എന്നിവർ തമ്മിലാണ് നിലവിലെ മത്സരം. ആരാകും ഫൈനൽ 5-ൽ ഇടംപിടിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.
ഷോയുടെ തുടക്കം മുതൽ തന്നെ പ്രേക്ഷകരുടെ പ്രവചനങ്ങളിൽ ഇടംപിടിച്ച താരങ്ങളാണ് അക്ബർ ഖാനും അനുമോളും. വലിയ ആരാധക പിന്തുണയും പ്രേക്ഷകശ്രദ്ധയും നേടാൻ ഇരുവർക്കും കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയിലെ വീക്കിലി ടാസ്കിനിടെ അക്ബർ ശാരീരികമായി ഉപദ്രവിച്ചു എന്ന ആരോപണവുമായി അനുമോൾ രംഗത്തെത്തിയിരുന്നു. എന്നാൽ, കായികമായ ഒരു ടാസ്കിൽ മുന്നിൽ നിൽക്കുന്നതാരാണെന്ന് നോക്കി കളിക്കാൻ സാധിക്കില്ലെന്നായിരുന്നു അക്ബറിൻ്റെ നിലപാട്.
ഈ വിഷയത്തിൽ ലക്ഷ്മിയും അക്ബറിനെതിരെ സംസാരിച്ചിരുന്നു. ഈ സംഭവവികാസങ്ങളെ തുടർന്നുള്ള ജയിൽ നോമിനേഷനിൽ അനുമോൾ ജയിലിൽ പോവുകയും ചെയ്തു.
വാരാന്ത്യ എപ്പിസോഡിൽ അവതാരകനായ മോഹൻലാൽ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അക്ബർ നൽകിയ വിശദീകരണം ഇപ്പോൾ ചർച്ചയാവുകയാണ്. ജയിൽ നോമിനേഷനിൽ അനുമോളുടെ പേര് നിർദ്ദേശിക്കാൻ അക്ബർ മുന്നോട്ട് വന്നതിൻ്റെ കാരണം മോഹൻലാൽ ചോദിച്ചു.
ഇതിന് അക്ബർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു: “എല്ലാവർക്കും പാവകൾ നേടണം, ടാസ്കിൽ വിജയിക്കണം എന്ന ചിന്തയിലാണ് കളിക്കുന്നത്. അല്ലെങ്കിൽ സാബുമാനെപ്പോലെ ഇടപെടാതെ സൂപ്പർവൈസറായി പിന്നിൽ നിൽക്കണം.
നമ്മൾ വന്നത് ഗെയിം കളിക്കാനാണ്. മുന്നിലുള്ളത് ആരാണെന്ന് നോക്കുന്നില്ല, ബെൽറ്റിനകത്ത് കയ്യിട്ട് പാവയെടുക്കുകയാണ് ലക്ഷ്യം.
ലക്ഷ്മി ഇത് കണ്ടിട്ടുപോലുമില്ല. എന്നിട്ടും തെറ്റ് എൻ്റെ ഭാഗത്താണെന്ന് അവർ ഉറപ്പിച്ചു.
അതുകൂടി കേട്ടതോടെ അനുമോൾ വലിയ അഭിനയമായിരുന്നു. ഞാൻ ഉപദ്രവിച്ചു, വ്യക്തിത്വമില്ലാത്തവനാണ്, നരഭോജിയാണ്, ഹിപ്പോപൊട്ടാമസ്, കാണ്ടാമൃഗം എന്നുവേണ്ട, എന്നെക്കുറിച്ച് പറയാത്തതായി ഒന്നുമില്ല.
പരമാവധി വ്യക്തിഹത്യ നടത്തി. അതിനുപുറമെയാണ് ബസ് യാത്രയുടെ കാര്യവും വലിച്ചിഴച്ചത്,” അക്ബർ വിശദീകരിച്ചു.
“ഇതുപോലുള്ള ചില സ്ത്രീകൾ പുറത്തുമുണ്ട്. അവർ മാന്യമായി ജീവിക്കുന്ന പുരുഷന്മാർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് രക്ഷപ്പെടും.
പിന്നീട് നിരപരാധിത്വം തെളിയിക്കേണ്ടത് ആ പാവം ചെറുപ്പക്കാരുടെ ബാധ്യതയായി മാറും. അതുകൊണ്ട് അങ്ങനെയുള്ളവരെ ഇവിടുത്തെ ജയിലിലെങ്കിലും ഇടണ്ടേ ലാലേട്ടാ?,” എന്നും അക്ബർ കൂട്ടിച്ചേർത്തു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

