തിരുവനന്തപുരം∙ ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ടെക്നോപാർക്ക് ജീവനക്കാരിയെ
കേസിൽ പ്രതിയായ തമിഴ്നാട് സ്വദേശി എത്തിയത് മോഷണത്തിന്. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.
മധുര സ്വദേശിയായ ലോറി ഡ്രൈവറെയാണ് ഇന്നലെ അറസ്റ്റു ചെയ്തത്.
പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് ഇന്നു തെളിവെടുപ്പ് നടത്തുമെന്നാണു വിവരം. അതിക്രമത്തിനിരയായ യുവതിക്ക് തിരിച്ചറിയല്‍ പരേഡ് നടത്തിയ ശേഷമാകും പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുക.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ ഉടൻ പിടികൂടാനായത്. വെളളിയാഴ്ച പുലര്‍ച്ചെ ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു യുവതി പീഡനത്തിനിരയായത്.
പെൺകുട്ടി ബഹളം വച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഹോസ്റ്റലുകളിൽ സുരക്ഷ വർധിപ്പിക്കുമെന്നും കഴക്കൂട്ടം കേന്ദ്രീകരിച്ചു പട്രോളിങ് നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
എല്ലാ ഹോസ്റ്റലുകളിലും കൃത്യമായ റജിസ്റ്റർ വേണമെന്ന നിർദേശം നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

