കഴക്കൂട്ടം∙ കളിക്കളം കായികമേളയിൽ മിന്നും പ്രകടനങ്ങളുമായി മൂന്നു പേർ. വയനാട് വെള്ളമുണ്ട
നാരോകടവ് ഉന്നതിയിലെ നിഖിൽ, സുധീഷ്, നിധീഷ് എന്നീ സഹോദരങ്ങളാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കാട്ടിക്കുളം ഗവ.എച്ച്എസ്എസ് പ്രീ മെട്രിക് ഹോസ്റ്റലിലെ വിദ്യാർഥികളാണു മൂവരും. സുധീഷ് പത്താം ക്ലാസിലും നിധീഷ് ഒൻപതിലുമാണ് പഠിക്കുന്നത്.
പ്ലസ് വൺ
നിഖിൽ. ട്രാക്കിലും ഫീൽഡിലും ഇവർ സാന്നിധ്യമറിയിച്ചു.
നിഖിൽ സീനിയർ വിഭാഗം ലോങ് ജംപ്, ജാവലിൻ ത്രോ, 100 മീറ്റർ റിലേ ഇനങ്ങളിൽ മാറ്റുരച്ചപ്പോൾ റിലേയിൽ ഒന്നാം സ്ഥാനവും ലോങ് ജംപിൽ രണ്ടാം സ്ഥാനവും നേടി.
ജൂനിയർ വിഭാഗത്തിൽ മത്സരിച്ച സുധീഷും നിധീഷും 100 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനം നേടി. ലോങ് ജംപിൽ സുധീഷ് ഒന്നാം സ്ഥാനം സ്വന്തമാക്കി.
100 മീറ്ററിൽ നിധീഷ് രണ്ടാം സ്ഥാനം നേടി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]