തിരുവനന്തപുരം: ജക്കാർത്തയിൽ നിന്ന് മദീനയിലേക്ക് പോയ സൗദി എയർലൈൻസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. സൗദി എയർലൈൻസിൻ്റെ എസ് വി 817 വിമാനമാണ് അടിയന്തിര ലാൻ്റിങ് നടത്തിയത്.
ജക്കാർത്തയിൽ നിന്ന് മദീന ലക്ഷ്യമാക്കി പറക്കുകയായിരുന്ന വിമാനത്തിലെ യാത്രക്കാരൻ ബോധംകെട്ട് വീണതോടെയാണ് വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിര ലാൻ്റിങ് നടത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത ഉടൻ വിമാനത്താവളത്തിലെ മെഡിക്കൽ സംഘവും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ബോധംകെട്ട് വീണ യാത്രക്കാരനെ പരിചരിച്ചു. പിന്നീട് ഇദ്ദേഹത്തെ ആംബുലൻസിൽ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി.
വിമാനത്തിൽ ബോധംകെട്ട് വീണ യാത്രക്കാരൻ ഇന്തോനേഷ്യൻ പൗരനെന്നാണ് വിവരം. വിമാനത്തിലെ മറ്റ് യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
മെഡിക്കൽ നടപടികൾ പൂർത്തിയാക്കിയ ശേഷം വിമാനത്തിന് തുടർ യാത്രയ്ക്ക് അനുമതി നൽകുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം ബോധംകെട്ട് വീണ യാത്രക്കാരൻ്റെ ആരോഗ്യനില സംബന്ധിച്ചോ, ഇങ്ങനെ സംഭവിക്കാനുണ്ടായ സാഹചര്യമെന്തെന്നോ വ്യക്തമായിട്ടില്ല.
#WATCH | Kerala | A Saudia Airlines flight from Jakarta to Medina was diverted to Thiruvananthapuram International Airport in Kerala due to a medical emergency. A passenger onboard fell unconscious.
Flight landed in Thiruvananthapuram. The passenger, an Indonesian national, was… pic.twitter.com/l688Z0buQj — ANI (@ANI) October 19, 2025 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]