കാൻപുർ ∙ ഉത്തർപ്രദേശിലെ ഫത്തേപൂരിലെ പടക്ക മാർക്കറ്റില്‍ വൻ
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. അപകടത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റു.
65 ലധികം കടകളും നിരവധി ഇരുചക്രവാഹനങ്ങളും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണ് മാർക്കറ്റിലെ ഒരു പടക്ക കടയിൽ തീപിടുത്തുമുണ്ടായത്.
പിന്നാലെ അടുത്തുള്ള മറ്റു പടക്ക കടകളിലേക്ക് തീപടരുകയും വലിയ സ്ഫോടനത്തോടെ തീ ആളി കത്തുകയും ചെയ്തു. പിന്നാലെ അഗ്നിരക്ഷാസേന എത്തി തീ അണയ്ക്കുകയായിരുന്നു.
എന്നാൽ സംഭവസ്ഥലത്ത് നിന്നും 200 മീറ്റർ മാത്രം അകലെ അഗ്നിരക്ഷാ കേന്ദ്രം ഉണ്ടായിട്ടും ഏകദേശം 20 മിനിറ്റിന് ശേഷമാണ് സംഘം സ്ഥലത്തെത്തിയതെന്ന് കച്ചവടക്കാരും കടയുടമകളും ആരോപിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @DubeyKaushambi എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

