
.news-body p a {width: auto;float: none;}
കൃഷ്ണഗിരി : വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കുന്ന സി.കെ നായ്ഡു ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ കേരളം ശക്തമായ നിലയിൽ. ആദ്യ ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 231 റൺസ് എന്ന നിലയിലാണ് കേരളം. 109 റൺസോടെ വരുൺ നായനാരും 72 റൺസോടെ ഷോൺ റോജറുമാണ് ക്രീസിൽ.
ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 10 റൺസ് എടുത്ത ഓപ്പണർ റിയ ബഷീറിന്റെ വിക്കറ്റ് കേരളത്തിന് തുടക്കത്തിൽ തന്നെ നഷ്ടമായി. തുടർന്ന് ക്യാപ്ടൻ അഭിഷേക് നായരും വരുൺ നായനാരും ചേർന്നുള്ള 71 റൺസ് കൂട്ടുകെട്ട് കേരളത്തിന് ഭേദപ്പെട്ട തുടക്കം നൽകി. അഭിഷേക് നായർ 31 റൺസ് എടുത്തു പുറത്തായി.
തുടർന്ന് എത്തിയ ഷോൺ റോജറും വരുൺ നായനാരും ചേർന്നാണ് കേരളത്തെ ശക്തമായ നിലയിൽ എത്തിച്ചത്. കളി നിർത്തുമ്പോൾ 109 റൺസോടെ വരുണും 72 റൺസോടെ ഷോൺ റോജറും ക്രീസിൽ ഉണ്ട്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 137 റൺസ് കൂട്ടിച്ചേർത്തു കഴിഞ്ഞു.
15 ഫോറും ഒരു സിക്സും അടങ്ങുന്നത് ആയിരുന്നു വരുൺ നായനാരുടെ ഇന്നിംഗ്സ്.എട്ടു ഫോറും ഒരു സിക്സും അടക്കമാണ് ഷോൺ 72 റൺസ് നേടിയത്. ചണ്ഡിഗഡിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ഷോൺ സെഞ്ച്വറി നേടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]