
.news-body p a {width: auto;float: none;}
ദശമൂലം ദാമുവിനെ പോലൊരു കഥാപാത്രം ചെയ്യാൻ കാത്തിരിക്കുകയാണെന്ന് തുറന്നുപറഞ്ഞ് സുരാജ് വെഞ്ഞാറമൂട്. മലയാളികളുടെ മനസിൽ പതിയുന്ന തരത്തിലുളള കഥാപാത്രങ്ങൾ ചെയ്യുമ്പോഴാണ് ഒരാൾ സിനിമയിൽ വിജയിക്കുന്നതെന്നും താരം പറഞ്ഞു. പുതിയ ചിത്രമായ മുറയുടെ പ്രമോഷനായി ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സുരാജ് വെഞ്ഞാറമൂട് സിനിമാ അനുഭവങ്ങൾ പങ്കുവച്ചത്.
‘സിനിമയിലെത്താൻ ഇപ്പോൾ എളുപ്പമാണ്. തുടക്കകാർക്ക് നല്ല ഭാഗ്യം ഉണ്ടായിരിക്കണം. കുറച്ച് കഴിയുമ്പോൾ നല്ല കഴിവുണ്ടെങ്കിൽ മാത്രമേ സിനിമയിൽ തുടരാൻ സാധിക്കുളളൂ. അപ്പോഴാണ് നല്ല നല്ല കഥാപാത്രങ്ങൾ നമ്മളെ തേടി വരുന്നത്. സിനിമയിൽ ഏത് വേഷം ചെയ്യാനും തയ്യാറാണ്. ദശമൂലം ദാമു എന്ന കഥാപാത്രം എല്ലാ സിനിമാപ്രേമികളുടെ മനസിൽ പതിഞ്ഞതാണ്. സിനിമ കാണാനായി ഞാൻ തീയേറ്ററിൽ ഇരിക്കുമ്പോൾ മുഴുനീളം അഭിനയിക്കാൻ കഴിയുന്ന ഒരു ഗംഭീര സിനിമ വരണം എന്നാണ് ആഗ്രഹിക്കുന്നത്.അത് സംഭവിക്കുമായിരിക്കും. ദാമുവായി അഭിനയിക്കുമ്പോൾ സോഷ്യൽമീഡിയയിൽ ഇത്രയും വൈറലാകുമെന്ന് വിചാരിച്ചതേയില്ല’- സുരാജ് പറഞ്ഞു.
ആദ്യകാലങ്ങളിൽ വേദികളിൽ പരിപാടികൾ അവതരിപ്പിക്കുമ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ‘ഉത്സവപറമ്പുകളിൽ പുലർച്ചെ അഞ്ച് മണിവരെ ഞാൻ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. അതൊക്കെ കാത്തിരുന്നു ആളുകൾ കണ്ടിട്ടുണ്ട്. പക്ഷെ ഇപ്പോൾ ആ വൈബൊക്കെ മാറി. ഇപ്പോൾ പത്ത് മണി ആകുമ്പോഴേ ലൈറ്റൊക്കെ ഓഫ് ചെയ്യും. ഇവിടെയുളള കലാകാരൻമാരൊക്കെ വിദേശരാജ്യങ്ങളിലേക്ക് പോയാണ് പരിപാടികൾ ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ജില്ലയിലെ കടയ്ക്കൽ തിരുവാതിര നടക്കുന്ന സമയം. അവിടെ പ്രോഗ്രാം ഓഫീസിൽ എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. കൂടുതൽ ബുക്കിംഗ് നടക്കുന്നത് ഏത് പരിപാടിക്കാണെന്ന് ഞാൻ ചോദിച്ചു. സാധാരണ നാടകവും ബാലെയുമാണ് കൂടുതൽ ബുക്കിംഗ് നടക്കുന്നത്. അപ്പോൾ ഡിജെയാണ് കൂടുതൽ ബുക്ക് ചെയ്തതെന്നാണ് സുഹൃത്ത് മറുപടി പറഞ്ഞത്. ഡിജെയുണ്ടെങ്കിലേ ചെറുപ്പക്കാർ വരികയുളളൂ. അതാണ് ട്രെൻഡെന്നാണ് സുഹൃത്ത് പറഞ്ഞത്’- സുരാജ് കൂട്ടിച്ചേർത്തു.