
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) റൂർക്കിയിലെ മെസ്സിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വിദ്യാർത്ഥികൾക്കിടയിൽ കടുത്ത രോഷത്തിനും ഈ സംഭവം ഇടയാക്കിയിട്ടുണ്ട്. രാധാ-കൃഷ്ണ ഭവൻ മെസ്സിലെ പാചകത്തിനായി വച്ച സാധനങ്ങളിലും പാത്രങ്ങളിലും എലികൾ ഓടി നടക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക.
വ്യാഴാഴ്ച കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്നതിന് വേണ്ടി മെസ്സിലെത്തിയപ്പോഴാണ് ഈ സംഭവമുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിശന്ന് മെസ്സിലെത്തിയ കുട്ടികൾ കണ്ടത് രണ്ട് എലികൾ അതിലൂടെയെല്ലാം ഓടി നടക്കുന്നതാണ്. ഒരു ഫ്രയിംഗ് പാനിൽ ഈ എലികളിരിക്കുന്നതും വിദ്യാർത്ഥികൾ കണ്ടുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
വിദ്യാർത്ഥികൾ തന്നെയാണ് എലികൾ അലഞ്ഞു നടക്കുന്നത് വീഡിയോയിൽ പകർത്തിയതും. ഫ്രയിംഗ് പാനിലും അരിച്ചാക്കിലും വെള്ളം നിറച്ച കുക്കറിലും എല്ലാം എലികൾ ഓടിനടക്കുന്നത് കണ്ടു എന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഈ പാത്രങ്ങളിലും വെള്ളത്തിലുമാണ് തങ്ങൾക്കുള്ള ഭക്ഷണം തയ്യാറാക്കുന്നത് എന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
അധികം വൈകാതെ വിദ്യാർത്ഥികൾ മെസ്സിന് മുന്നിൽ ഒത്തുചേർന്ന് പ്രതിഷേധിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു. തങ്ങൾക്ക് നൽകുന്നത് ഇത്തരം വൃത്തിഹീനമായ സാഹചര്യത്തിൽ തയ്യാറാക്കുന്ന ഭക്ഷണമാണ് എന്നും അത് ശരിയാകില്ല എന്നും പറഞ്ഞുകൊണ്ടായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം.
IIT Roorkee के मेस के खाने मैं मिले चूहे। वीडियो मैं देखें…#iitroorkee pic.twitter.com/os0CK8Qgc0
— Neha Bohra (@neha_suyal) October 17, 2024
എന്നാൽ, ഐഐടി അധികൃതർ ഈ ആരോപണങ്ങൾ പാടേ നിഷേധിച്ചു. ഈ വീഡിയോ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ് എന്നായിരുന്നു അധികൃതരുടെ പ്രതികരണം. രാത്രി വൈകി മെസ്സിലെത്തിയ വിദ്യാർത്ഥികളാണ് ഈ വീഡിയോ പകർത്തിയത് എന്നും ഭക്ഷണം തയ്യാറാക്കുന്ന സമയത്ത് എലികളില്ലായിരുന്നു എന്നുമാണ് അധികൃതരുടെ വിശദീകരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]