
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫഹാഹീൽ ഏരിയയിൽ പരിശോധന നടത്തി അധികൃതര്‍. വെള്ളിയാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം ഫഹാഹീൽ ഏരിയയിൽ സമഗ്രമായ സുരക്ഷാ, ട്രാഫിക് ക്യാമ്പയിൻ നടത്തിയത്. പരിശോധനയില്‍ 2,220 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റ് വാറൻറുള്ള 13 പ്രതികളെയും പരിശോധനയില്‍ പിടികൂടി. ഗതാഗത നിയമ ലംഘനത്തിന് എട്ട് വാഹനങ്ങളും മോട്ടോർ സൈക്കിളുകളും, മറ്റ് വിവിധ കേസുകളിൽ എട്ട് വാഹനങ്ങളും പിടിച്ചെടുത്തു. അബോധാവസ്ഥയിൽ കണ്ടെത്തിയ രണ്ട് വ്യക്തികളെയും കസ്റ്റഡിയിലെടുത്തു. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിൻറെ മേൽനോട്ടത്തിലാണ് ഈ ക്യാമ്പയിൻ നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]