
തകരാറുകൾ കാരണം ജർമ്മൻ വാഹന ബ്രാൻഡായ ബിഎംഡബ്ല്യു എജി ചൈനയിലെ ഏഴ് ലക്ഷത്തോളം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. 2025 മാർച്ച് 1 മുതൽ പ്രാദേശികമായി നിർമ്മിച്ച 499,539 കാറുകളും 188,371 ഇറക്കുമതി ചെയ്ത വാഹനങ്ങളും തിരികെ വിളിക്കുമെന്ന് ബിഎംഡബ്ല്യു ചൈനയുടെ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഓഫ് മാർക്കറ്റ് റെഗുലേഷൻ വെള്ളിയാഴ്ച പ്രസ്താവനയിൽ അറിയിച്ചു. ചില മോഡലുകളിലെ ഒരു തകരാർ കൂളൻ്റ് പമ്പ് പ്ലഗ് തുരുമ്പെടുക്കാൻ കാരണമായേക്കാമെന്നും ഇത് ഒരു ഷോർട്ട് സർക്യൂട്ട് ഉണ്ടാക്കുകയും തീപിടുത്തത്തിന് കാരണമാവുകയും ചെയ്യും എന്നുമാണ് റിപ്പോര്ട്ടുകൾ.
പ്രാദേശികമായി നിർമ്മിച്ച 3 സീരീസ്, 5 സീരീസ് വാഹനങ്ങളും ഇറക്കുമതി ചെയ്ത നിരവധി X സീരീസ് എസ്യുവികളും ബാധിച്ച മോഡലുകളിൽ ഉൾപ്പെടുന്നു. കമ്പനി ഈ തിരിച്ചുവിളി നടത്തിയതിനെ തുടർന്ന് ഏറ്റവും വലിയ വിപണിയായ ചൈനയിലെ ഡെലിവറികൾ കുത്തനെ ഇടിഞ്ഞു. ചൈനയിലെ ബിഎംഡബ്ല്യു, മിനി ബ്രാൻഡ് കാറുകളുടെ കയറ്റുമതി മൂന്നാം പാദത്തിൽ 30 ശതമാനം ഇടിഞ്ഞു. നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. കഴിഞ്ഞയാഴ്ച നടത്തിയ പ്രസ്താവനയിലാണ് ബിഎംഡബ്ല്യു ഇക്കാര്യം അറിയിച്ചത്.
മൂന്നാം പാദത്തിൽ, ചൈനയിലെ ബിഎംഡബ്ല്യു, മിനി ബ്രാൻഡ് കാറുകളുടെ കയറ്റുമതി 30% കുറഞ്ഞു, ഇത് നാല് വർഷത്തിനിടയിലെ ഏറ്റവും കുത്തനെ ഇടിവാണ്. കോണ്ടിനെൻ്റൽ എജി നൽകിയ ബ്രേക്കിംഗ് സിസ്റ്റങ്ങളുടെ തകരാറുകൾ കാരണം 1.5 മില്യൺ കാറുകൾ അന്താരാഷ്ട്ര തിരിച്ചുവിളിച്ചതിനെ തുടർന്നാണ് ഈ തിരിച്ചുവിളിക്കൽ. ഇത് പരിഹരിക്കാൻ ബിഎംഡബ്ല്യുവിന് ഏകദേശം 1.1 ബില്യൺ ഡോളർ ചിലവാകും.
ഓഗസ്റ്റിലാണ് തകരാർ കണ്ടെത്തിയതെന്നും അന്വേഷണത്തിനിടെ ബിഎംഡബ്ല്യു ചൈനീസ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ആവശ്യമായ അറ്റകുറ്റപ്പണികൾക്ക് ഒരു വാഹനത്തിന് മൂന്ന് മണിക്കൂർ എടുക്കുമെന്ന് കമ്പനി വക്താവ് പറഞ്ഞു. യൂറോപ്പിലെ വാഹനങ്ങളെ ഈ പ്രശ്നം ബാധിക്കില്ലെന്നും വക്താവ് വ്യക്തമാക്കി. എന്നാൽ മാർച്ച് വരെ തിരിച്ചുവിളിക്കൽ ആരംഭിക്കാത്തത് എന്തുകൊണ്ടാണെന്ന് ഉടൻ വിശദീകരിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]