
.news-body p a {width: auto;float: none;}
അബുദാബി: ജീവിതം മെച്ചപ്പെടുത്താൻ മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ദിവസേന ഗൾഫ് അടക്കം വിദേശരാജ്യങ്ങളിലേയ്ക്ക് പോകുന്നത്. ചെറിയ ചെറിയ ജോലികൾ ചെയ്ത് സമ്പാദ്യം സ്വരുക്കൂട്ടുന്ന അനേകം പ്രവാസികളുണ്ട്. ചെറിയ വരുമാനമുള്ള തൊഴിൽ കാലങ്ങളോളം ചെയ്തതിനുശേഷമായിരിക്കും പലർക്കും മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്നത്. എന്നാലിവിടെ ദുബായിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് പ്രവാസികൾ തൊഴിൽ ഉപേക്ഷിച്ചിരിക്കുകയാണ്. സുരക്ഷിതമായ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തം സംരംഭം എന്ന സ്വപ്നത്തിലേയ്ക്ക് ചുവട് വച്ചിരിക്കുകയാണ് മൂന്ന് പ്രവാസി വനിതകൾ.
ബ്രിട്ടീഷുകാരിയായ ഹോളി ബ്രയാന്റ്, ബ്രിട്ടീഷ്- കനേഡിയൻ പ്രവാസി അമേലിയ സ്മിത്, ഇന്ത്യക്കാരിയായ ഷെറി ഗുപ്ത എന്നിവരാണ് വലിയ സമ്മർദ്ദങ്ങൾക്കിടയിലും വെല്ലുവിളി ഏറ്റെടുത്തത്. എന്നാലിവരുടെ ആത്മവിശ്വാസം ഇവരെ വിജയത്തിൽ തന്നയാണ് എത്തിച്ചിരിക്കുന്നത്.
പ്രശസ്തമായ ബ്യൂട്ടി ബ്രാൻഡിൽ ആറുവർഷം ഒരുമിച്ച് ജോലി ചെയ്തവരാണ് ഹോളിയും അമേലിയയും. സ്വകാര്യ കമ്പനിയിൽ അസിസ്റ്റന്റ് മാനേജറായി പ്രവർത്തിച്ചിരുന്ന ഹോളിക്ക് പ്രതിമാസം 12,000 ദിർഹം (ഏകദേശം രണ്ട് ലക്ഷം രൂപ) ആയിരുന്നു ശമ്പളം. ജോലി ഉപേക്ഷിച്ച് സ്വന്തമായി മാർക്കറ്റിംഗ് കൺസൾട്ടൻസി തുടങ്ങിിരിക്കുകയാണ് അമേലിയ. ഹോളി ഒരു ബ്രൈഡൽ ബൊട്ടീക്കും ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്വന്തം സംരംഭം ആരംഭിക്കുകയെന്നത് എളുപ്പമായിരുന്നില്ലെന്ന് ഹോളിയും അമേലിയയും പറയുന്നു. മികച്ച പങ്കാളികളെ കണ്ടെത്തുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. സുരക്ഷിതമായ ജോലി ഉപേക്ഷിക്കുന്നത് എളുപ്പമായിരുന്നില്ലെങ്കിലും പാഷൻ പിന്തുടരാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഇരുവരും പറഞ്ഞു.
മുംബയ് സ്വദേശിനിയായ ഷെറി ഗുപ്ത 35ാം വയസിൽ ദുബായിൽ സ്വന്തമായി ഒരു പിആർ ഏജൻസി ആരംഭിച്ചിരിക്കുകയാണ്. 6000 ദിർഹമായിരുന്നു യുഎഇയിലെ തന്റെ ആദ്യ ജോലിയിൽ നിന്ന് ലഭിച്ച ശമ്പളമെന്ന് ഷെറി പറയുന്നു. സ്വന്തമായി പിആർ ഏജൻസി ആരംഭിക്കാനായി ജോലി ഉപേക്ഷിക്കുമ്പോൾ 10,000 ദിർഹം (ഏകദേശം രണ്ട് ലക്ഷം രൂപ) ആയിരുന്നു ശമ്പളം. എന്നാലിപ്പോൾ ഇതിന്റെ പത്തിരട്ടി വരുമാനമാണ് തനിക്ക് ലഭിക്കുന്നതെന്ന് ഷെറി പറയുന്നു. മുംബയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഷെറിൻ പിന്നീട് ഡൽഹിയിൽ എൻഡിടിവിയിൽ പ്രവർത്തിച്ചു. ശേഷം ഖത്തറിൽ ഒരു പത്രത്തിൽ ജോലി ചെയ്തു. മാദ്ധ്യമപ്രവർത്തനത്തിലെ പരിചയസമ്പത്താണ് സ്വന്തമായി പിആർ ഏജൻസി ആരംഭിക്കാൻ ധൈര്യം നൽകിയതെന്നും ഷെറിൻ പങ്കുവയ്ക്കുന്നു.