കോഴിക്കോട്: ഒളവണ്ണ മാത്തറയിൽ ഡ്രൈനേജിൽ വീണ് മരിച്ച നിലയിൽ ആളെ കണ്ടെത്തി. ഒളവണ്ണ നാഗത്തും പാടം സ്വദേശി സുരേഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി സമീപത്തെ വിവാഹ വീട്ടിൽ പോയിരുന്നു. മടങ്ങും വഴി മാത്തറക്ക് സമീപം ഡ്രൈനേജിൽ വീണതാകാമെന്നാണ് പൊലീസിന്റെ സംശയം. ഇന്ന് രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ ഡ്രൈനേജിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
‘മിനിവാനിൽ പെട്രോൾ ബോംബുകളും മണ്ണെണ്ണ കന്നാസുകളും’, പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇരച്ചെത്തി, 49കാരൻ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]