.news-body p a {width: auto;float: none;}
തിരുവനന്തപുരം: വനിത ഡോക്ടറെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചതായി പരാതി. തൃശൂരിലെ ഇന്ത്യ റിസർവ് ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ യുവതി ലൈംഗിക പീഡനത്തിന് പരാതി നൽകിയിരിക്കുന്നത്. വിവാഹവാഗ്ദാനം നൽകിയതിനുശേഷം തിരുവനന്തപുരത്തെ ലോഡ്ജിൽ വച്ചായിരുന്നു പീഡനം. കഴിഞ്ഞ മാസമായിരുന്നു സംഭവം. ഒരു മാസത്തോളം ലോഡ്ജിൽ താമസിപ്പിച്ച് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതിയിലുളളത്.
ശരീരത്തിൽ മുറിവുണ്ടാക്കിയെന്നും പരാതിയിലുണ്ട്.സോഷ്യൽമീഡിയ വഴിയാണ് പൊലീസുകാരനെ യുവതി പരിചയപ്പെടുന്നത്. അവിവാഹിതനാണെന്നാണ് ഇയാൾ പറഞ്ഞിരുന്നതെന്നും പിന്നീട് ഭാര്യയും കുട്ടികളും ഉണ്ടെന്ന് അറിയുകയായിരുന്നുവെന്നും യുവതി പറയുന്നു. പൊലീസിന്റെ അന്വേഷണത്തിൽ മറ്റൊരു സ്ത്രീയുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]