.news-body p a {width: auto;float: none;}
തൃശൂർ: മരുന്നുകളുടെ ഓർഡർ എടുത്ത് തരാമെന്നുപറഞ്ഞ് എട്ടുലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. എറണാകുളം ഉദയംപേരൂർ സ്വദേശിയായ കൊങ്ങപ്പിള്ളിയിൽ വീട്ടിൽ കിരൺകുമാർ (45) ആണ് തൃശൂർ ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
പാട്ടുരായ്ക്കൽ പൊന്നുവീട്ടിൽ ലൈനിൽ നടത്തുന്ന സ്ഥാപനത്തിലേക്ക് മറ്റു സ്റ്റേറ്റുകളിൽ നിന്ന് മരുന്നുകളുടെ ഓർഡർ എടുത്തു തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മുളംകുന്നത്തുകാവ് സ്വദേശിയുടെ കയ്യിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങുകയായിരുന്നു. പിന്നീട് രണ്ടുലക്ഷം രൂപ തിരിച്ചു കൊടുത്തിരുന്നു. ബാക്കി തുകയായ എട്ടുലക്ഷം രൂപ ലഭിക്കാത്തതിനെത്തുടർന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
തൃശൂർ എ സി പി സലീഷ് എൻ ശങ്കരന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തൃശൂർ ഈസ്റ്റ് പൊലീസ് ഇൻസ്പെകടർ ജിജോ എം.ജെ, സബ് ഇൻസ്പെക്ടർ ഷിബു, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുജിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ അജ്മൽ , സൂരജ് എന്നിവർ ചേർന്ന് പ്രതിയെ പാലക്കാട് നെന്മേനിയിൽ നിന്നും പിടികൂടുകയായിരുന്നു. അന്വേഷണത്തിൽ പ്രതിക്ക് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഒരു കേസും തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളുമുള്ളതായി വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]