.news-body p a {width: auto;float: none;}
താൻ വീണ്ടും വിവാഹിതനാകാൻ തീരുമാനിച്ചുവെന്ന് വെളിപ്പെടുത്തി നടൻ ബാലൻ. കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് താരം പുതിയ തീരുമാനം അറിയിച്ചത്. വധു ആരാണെന്നുളള ചോദ്യത്തിന് ബാല മറുപടി നൽകിയില്ല. നിയമപരമായി വീണ്ടും വിവാഹിതനാകുമെന്നും ആ ബന്ധത്തിൽ ഒരു കുഞ്ഞ് ജനിച്ചാൽ മാദ്ധ്യമപ്രവർത്തകർ ഒരിക്കലും കാണാൻ വരരുതെന്നും താരം വ്യക്തമാക്കി. പലരിൽ നിന്നും തനിക്ക് ഭീഷണി കലർന്ന കോളുകൾ വരുന്നുണ്ടെന്നും ബാല പറഞ്ഞു.
‘ഭീഷണി കലർന്ന കോളുകൾ വന്ന സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നരയോടെ എന്റെ വീടിന്റെ വാതിൽക്കലിൽ ഒരു സ്ത്രീയും കുഞ്ഞും എത്തി മണിയടിച്ചിരുന്നു. അവരോടൊപ്പം ഒരു പയ്യനുമുണ്ടായിരുന്നു. ആരും അങ്ങനെ ആരുടെയും വീട്ടിൽ ഒരിക്കലും പുലർച്ചെ കടക്കാൻ ശ്രമിക്കില്ലല്ലോ? എന്നെ വലിയൊരു ട്രാപ്പിലാക്കാൻ ആരോ ശ്രമിക്കുന്നുണ്ട്’- ബാല പറഞ്ഞു.
ബാലയും മുൻഭാര്യയും തമ്മിലുളള തർക്കം അടുത്തിടെ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായതായിരുന്നു. തർക്കത്തിൽ പ്രതികരിച്ച് ബാലയുടെ മകളും രംഗത്തെത്തിയിരുന്നു. ബാലയും മുൻഭാര്യയും 2019ലാണ് വിവാഹ ബന്ധം വേർപ്പെടുത്തിയത്. മകളെ കാണാൻ മുൻഭാര്യ സമ്മതിക്കാറില്ലെന്ന് ബാല ഒരു അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഇതോടെയാണ് പ്രതികരണവുമായി മുൻഭാര്യയും മകളും രംഗത്തെത്തിയത്. അച്ഛൻ അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് മകളും പ്രതികരിച്ചു. ഒടുവിൽ ബാലയ്ക്കെതിരെ മുൻഭാര്യ അപകീർത്തിപ്പെടുത്തുന്നെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ പൊലീസ് ബാലയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ജാമ്യത്തിൽ വിട്ടയക്കുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]