

കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിക്കൽ; നഗരത്തില്‍ ബസുകൾക്ക് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി പൊലീസ്; നിയന്ത്രണങ്ങള്‍ ഇങ്ങനെ
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡ് പൊളിക്കുന്നതിനെ തുടര്‍ന്ന് കോട്ടയം നഗരത്തില്‍ പോലീസ് ബസ്സ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.
ഏര്‍പ്പെടുത്തിയ ബസ്സ് ഗതാഗത ക്രമീകരണം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.കെ റോഡ് വഴി വരുന്ന ബസ്സുകള്‍ തിരുനക്കര മൈതാനം ചുറ്റി ഗാന്ധി സ്ക്വയറില്‍ നിന്നും നേരേ ശീമാട്ടി റൗണ്ട് തിരിഞ്ഞ് ശാസ്ത്രി റോഡില്‍ ആളെ ഇറക്കി ടി.എം.എസ് ജംഗ്ഷന് വഴി നാഗമ്പടത്തേക്ക് പോകേണ്ടതാണ്.
എം.സി റോഡെ ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ഗാന്ധി സ്ക്വയറില്‍ നിന്നും നേരേ ശീമാട്ടി റൗണ്ട് തിരിഞ്ഞ് ശാസ്ത്രി റോഡില്‍ ആളെ ഇറക്കി ടി.എം.എസ് ജംഗ്ഷന് വഴി നാഗമ്പടത്തേക്ക് പോകേണ്ടതാണ്.
ഏറ്റുമാനൂര്‍ ഭാഗത്തു നിന്നും വരുന്ന ബസുകള്‍ ഗാന്ധി സ്ക്വയറില്‍ നിന്നും നേരേ ശീമാട്ടി റൗണ്ട് തിരിഞ്ഞ് ശാസ്ത്രി റോഡില്‍ ആളെ ഇറക്കി ടി.എം.എസ് ജംഗ്ഷന് ,നാഗമ്പടം ,സിയേഴ്സ് ജംഗ്ഷന് വഴി പോകേണ്ടതാണ് .
കുമരകം – പരിപ്പ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പതിവ് പോലെ സര്‍വ്വീസ് നടത്തേണ്ടതാണ്.
ചുങ്കം– കുടയംപടി- കുടമാളൂര്‍- മെഡിക്കള്‍ കോളേജ് ഭാഗത്തു വഴി വരുന്നതും പോകുന്നതുമായ ബസുകള്‍ നാഗമ്പടം സ്റ്റാന്റില്‍ നിന്നും സര്‍വ്വീസ് ആരംഭിച്ച് ബേക്കര്‍ ജംഗഷനിലെത്തി ദീപിക ബസ് സ്റ്റോപ്പിലെത്തി ആളെ കയറ്റി പോകേണ്ടതാണ്. തിരികെ അതേ റൂട്ടില്‍ വന്ന് നാഗമ്പടത്ത് സര്‍വ്വീസ് അവസാനിപ്പിക്കേണ്ടതാണ്.
തിരുവാര്‍പ്പ് ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ പതിവ് പോലെ പുളിമൂട് ജംഗ്ഷനിലെത്തി ആളെയിറക്കി ശീമാട്ടി റൗണ്ട് വഴി ശാസ്ത്രി റോഡിലെത്തി ആളെയിറക്കി നാഗമ്പടം സ്റ്റാന്‍ഡില്‍ എത്തി ട്രിപ്പ് അവസാനിക്കേണ്ടതാണ്. തിരികെ നാഗമ്പടത്തു നിന്നും ബേക്കര്‍ ജംഗ്ഷന്- സെന്‍ട്രല്‍ ജംഗ്ഷന് – KSRTC- Aida ജംഗ്ഷന്- പുളിമൂട് ജംഗ്ഷന് വഴി പാലാമ്പടം ജംഗ്ഷനിലെത്തി ആളെ കയറ്റി പോകേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]