

ലൈംഗിക ദൃശ്യങ്ങൾ കാണിച്ച് ഭീഷണി: 24 മണിക്കൂറും പരാതി നൽകാനുള്ള വാട്സ്ആപ്പ് നമ്പറുമായി കേരള പൊലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങൾ അറിയിക്കാനുള്ള വാട്സ് ആപ്പ് നമ്പറുമായി കേരള പൊലീസ്. വ്യക്തികളുടെ ലൈംഗിക ദൃശ്യങ്ങൾ ഓൺ ലൈനിൽ ചിത്രീകരിച്ചു മറ്റുള്ളവർക്ക് അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നതു ഉൾപ്പെടെയുള്ള സംഭവങ്ങളിലെ പരാതികൾ ഈ നമ്പറിൽ അറിയിക്കാം. 9497980900 എന്ന നമ്പറാണ് പൊലീസ് പങ്കിട്ടത്.
ബ്ലാക്ക് മെയിലിങ്, മോർഫിങ്, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും ഈ നമ്പറിൽ അറിയിക്കാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദ സന്ദേശം എന്നീ മാർഗങ്ങളിലൂടെ പരാതി നൽകാം. അതേസമയം ഈ നമ്പറിൽ നേരിട്ട് വിളിക്കാൻ സാധിക്കില്ല. ഈ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമെങ്കിൽ പൊലീസ് പരാതിക്കാരെ തിരികെ വിളിച്ച് വിവരങ്ങൾ ശേഖരിക്കും. പൊലീസ് ആസ്ഥാനത്താണ് സംവിധാനം പ്രവർത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group