തിരുവനന്തപുരം : കേരളവുമായി വിദ്യാഭ്യാസ രംഗത്തു കൈകോർക്കാൻ ഫിൻലാൻഡ്. ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി അന്ന മജ ഹെൻറിക്സന്റെ നേതൃത്വത്തിലുള്ള ഉന്നതസംഘം കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ മേഖലകളിൽ സഹകരിക്കാൻ ധാരണ ആവുകയും ചെയ്തു. ഫിൻലൻഡ് അംബാസിഡർ കിമ്മോ ലാ ഡേവിർട്ട, കോൺസുൽ ജനറൽ എറിക് അഫ് ഹാൾസ്ട്രോം, എന്നിവരടങ്ങുന്ന സംഘമാണ് ഫിൻലാൻഡിൽ നിന്നും എത്തിയത്. ടാലൻറ് മൊബിലിറ്റി, നഴ്സിങ്, ഐടി, വിദ്യാഭ്യാസം, കൃഷി, ടൂറിസം, മറൈൻ, ഫിഷറീസ് തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പിക്കാൻ ചർച്ച ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. അവസരങ്ങൾ പ്രയോജനപ്പെടുത്തുകയാണ് ഇരുവരും തമ്മിലുള്ള ആശയവിനിമയത്തിൻറെ അടിസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പ്രീ സകൂളുകളും പ്രൈമറി സ്കൂളുകളും സംഘം സന്ദർശിച്ചു. സ്കൂളുകളിലെ പഠന അന്തരീക്ഷം മെച്ചപ്പെട്ടതാണെന്നും ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്തിൽ മുന്നിട്ടു നിൽക്കുന്ന കേരളത്തെ മുഖ്യപങ്കാളിയാക്കുന്നതിൽ അഭിമാനവും സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡിജിറ്റലൈസേഷൻ, വിദ്യാഭ്യാസം, സുസ്ഥിരത, നൂതനത്വം എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കുവാൻ തയ്യാറാണെന്നും ഇതുമായി ബന്ധപ്പെട്ട കരാർ വൈകാതെ ഒപ്പിടുമെന്നും മന്ത്രി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]