
ലിയോയുടെ രണ്ടാം ദിന ബുക്കിങ്ങിലും കേരളത്തിൽ മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്.
തെന്നിന്ത്യയിൽ, പ്രത്യേകിച്ച് തമിഴിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായകന്മാരിൽ ഒരാളാണ് വിജയ്. അദ്ദേഹത്തിന്റെ ചിത്രത്തിന് ലഭിക്കുന്ന ഹൈപ്പുകൾ തന്നെ അതിന് തെളിവാണ്. എത്ര രൂപയാണോ വിജയ് ചിത്രത്തിനായി മുടക്കുന്നത്, അത്രയും തുകയും നിർമാതാവിന്റെ കയ്യിൽ തിരികെ ഏൽപ്പിക്കാൻ കെൽപ്പുള്ള നടനാണ് വിജയ് എന്ന് അടുത്തിടെ അദ്ദേഹത്തിന്റെ പിതാവും നിർമാതാവുമായ ചന്ദ്രശേഖർ പറഞ്ഞിരുന്നു. ഈ വാക്കുകൾക്ക് ഉദാഹരണങ്ങൾ നിരവധി ആണ്. അക്കൂട്ടത്തിലേക്ക് ഒരു ചിത്രം കൂടി എത്തിയിരിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ആണ് ആ ചിത്രം.
ഇന്നായിരുന്നു ചിത്രത്തിന്റെ റിലീസ്. പ്രി-റിലീസ് ബിസിനസിലൂടെ റെക്കോർഡ് കളക്ഷൻ ഇതിനോടകം ലിയോ നേടി കഴിഞ്ഞു. ഈ അവസരത്തിൽ റിലീസ് ദിനം അവസാനിക്കാൻ ഒരുങ്ങുമ്പോൾ, കേരളത്തിൽ നിന്നും ചിത്രം നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. ഇതുവരെയുള്ള ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ പ്രകാരം ആദ്യദിനം 11 കോടിയോളം രൂപ(ചിലപ്പോള്‍ 12 കോടി) ലിയോ നേടും. നൈറ്റ് ഷോകൾ കൂടി ഉൾപ്പെടുത്തി ഉള്ള കണക്കാണിത്. ഈ റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ കേരളത്തിൽ ആദ്യദിനം രജനികാന്ത് ചിത്രം ജയിലറെ ലിയോ മറികടന്നു കഴിഞ്ഞു. ജയിലർ ആദ്യദിനം സംസ്ഥാനത്ത് നിന്നും നേടിയത് 6 കോടി അടുപ്പിച്ചാണ്(5.38).
ആഗോള തലത്തിൽ 75 കോടി മുതൽ 80 കോടി വരെ ലിയോ നേടുമെന്നും ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു. വിദേശത്ത് 8 മില്യൺ നേടുമെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. തമിഴ്നാട്ടിൽ ലിയോ 32 കോടി നേടുമെന്നാണ് വിവരം. അങ്ങനെ എങ്കില്‍ തമിഴ്നാട്ടിലും ജയിലറെ പിന്തള്ളിക്കഴിഞ്ഞു ലിയോ. 23കോടിയാണ് ആദ്യദിന ജയിലര്‍ കളക്ഷന്‍.
അതേസമയം, ലിയോയുടെ രണ്ടാം ദിന ബുക്കിങ്ങിലും കേരളത്തിൽ മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. 3.14 കോടി അഡ്വാൻസ് ആയി നേടി എന്ന് അനലിസ്റ്റുകൾ പറയുന്നു. എന്തായാലും വരും ദിവസങ്ങളിൽ ലിയോയുടെ വലിയൊരു കളക്ഷൻ തേരോട്ടം തന്നെ കാണാൻ സാധിക്കുമെന്ന് തീർച്ചയാണ്.
നീ പറഞ്ഞ കള്ളങ്ങളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് കൂടെയുണ്ടാവും എന്നതായിരുന്നു: വീണ നായരുടെ പോസ്റ്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]