
ആലപ്പുഴ തിരുവമ്പാടിയിൽ ഭാര്യയെ ഭർത്താവ് തലക്കടിച്ചു കൊലപ്പെടുത്തി. 65 കാരി ലിസിയാണ് കൊല്ലപ്പെട്ടത്. 72 വയസ്സുള്ള ഭർത്താവ് പൊന്നപ്പൻ കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു. ഇരുവരെയും സൗത്ത് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ലിസമ്മ ഇതിനോടകം മരണപ്പെട്ടിരുന്നു.
ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയ് പലതവണ ഡോർ ബെൽ അടിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് ഇയാൾ അയൽക്കാരെ വിവരമറിയിച്ചു. അയൽവാസികൾ പിൻവാതിൽ തുറന്ന് നോക്കിയപ്പോൾ വീടിനുള്ളിൽ ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ലിസമ്മയുടെ തലയ്ക്ക് മുറിവുകളുണ്ട്. ഭർത്താൻ പൊന്നപ്പൻ കൈ ഞരമ്പും കാൽ ഞരമ്പും മുറിച്ച നിലയിലായിരുന്നു.
Story Highlights: alappuzha husband killed wife suicide attempt
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]