കൊച്ചി: ഇൻഷുറൻസ് മേഖലയിൽ പുതിയ നിർദ്ദേശവുമായി ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ഇൻഷുറൻസ് ലഭിക്കാൻ 24 മണിക്കൂർ വേണമെന്നത് ഉപഭോക്തൃ അവകാശ ലംഘനമാണെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പറഞ്ഞു .ആധുനിക ചികിത്സ സംവിധാനങ്ങളുള്ള ഈ കാലഘട്ടത്തിൽ ഇൻഷുറസിനായി 24 മണിക്കൂർ ആശുപത്രിയിൽ ചിലവൊഴിക്കണം എന്ന് നിർബന്ധികനാകില്ല എന്ന് കമ്മീഷൻ പറഞ്ഞു.
താമസിച്ച് ചികിത്സ ആവശ്യമില്ലാത്ത എന്നാൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തിൽ ചികിത്സ അവസാനിക്കുകയും ചെയ്താൽ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹതയുണ്ടാകുമെന്ന് എറണാകുളം ജില്ലാ ഉപഭോക്ത തർക്ക പരിഹാര കമ്മീക്ഷൻ പുതിയ ഉത്തരവ് ഇറക്കി.
എറണാകുളം സ്വദേശി മിൽട്ടന്റെ അമ്മയുടെ ഇടത് കണ്ണിന്റെ ശസ്ത്രക്രിയ പൂർത്തിയാക്കി 24 മണിക്കൂർ തികയും മുന്പേ തന്നെ ഡിസ്ചാർജ് ചെയ്തു. തുടർന്ന് ആശുപത്രി ചിലവ് ലഭിക്കാൻ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചെങ്കിലും 24 മണിക്കൂർ തികയാത്തതിനാൽ ഇൻഷുറൻസ് തുക നിരസിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് മിൽട്ടൻ പരാതിയുമായി കമ്മീഷനെ സമീപിച്ചു. ഒടുവിൽ നഷ്ടപരിഹാരമായി 57,720 രൂപ ഒരു മാസത്തിനകം നൽകണമെന്നും കമ്മീഷൻ ഉത്തരവ് പുറപെടുവിച്ചു .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]