
ന്യൂദല്‍ഹി- ഗാസയിലെ അല്‍ അഹ്ലി ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സിവിലിയന്മാരുടെ ജീവന് നഷ്ടപ്പെട്ടതില്‍ അനുശോചനം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വ്യാഴാഴ്ച ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ഫോണില്‍ സംസാരിച്ചാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.
മഹ്മൂദ് അബ്ബാസുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ഇസ്രായില്‍-ഫലസ്തീന് വിഷയത്തില്‍ ഇന്ത്യയുടെ ദീര്‍ഘകാല ‘തത്ത്വപരമായ നിലപാട്’ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. അതേ സമയം തീവ്രവാദം, അക്രമം, മേഖലയിലെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സ്ഥിതി എന്നിവയെക്കുറിച്ചുള്ള ‘അഗാധമായ ആശങ്ക’ അദ്ദേഹവുമായി പങ്കുവെച്ചു.
കൂടുതല്‍ വായിക്കുക ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field) ‘ഫലസ്തീന് അതോറിറ്റിയുടെ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി സംസാരിച്ചു. ഗാസയിലെ അല്‍ അഹ്ലി ഹോസ്പിറ്റലില്‍ സാധാരണക്കാരുടെ ജീവന് നഷ്ടപ്പെട്ടതില്‍ ഞാന്‍ അനുശോചനം അറിയിച്ചു.
ഫലസ്തീന് ജനതയ്ക്കായി മാനുഷിക സഹായം അയക്കുന്നത് തുടരും. മേഖലയിലെ ഭീകരവാദം, അക്രമം, സുരക്ഷാ സാഹചര്യം വഷളാകല്‍ എന്നിവയില്‍ അഗാധമായ ആശങ്ക പങ്കുവെച്ചു.
പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. 2023 October 19 India modi abbas title_en: PM Modi condoles death of civilians at Gaza hospital in call with Prez Abbas related for body: ഇതുപോലൊരു ഭര്‍ത്താവുള്ളപ്പോള്‍ പിന്നെ എന്തിന് ഡോക്ടര്‍; നന്ദി പറഞ്ഞ് പാകിസ്ഥാനിലെ ജനപ്രിയ നടി ഇസ്രായിലിനെ ഞെട്ടിച്ച ആക്രമണം; ഹമാസ് ഉത്തര കൊറിയന്‍ ആയുധങ്ങള്‍ ഉപയോഗിച്ചിരിക്കാമെന്ന് വിദഗ്ധര്‍ നിങ്ങളുടെ ശബ്ദം കേട്ടാല്‍ പ്രമേഹം നിര്‍ണയിക്കാന്‍ കഴിയും, പുതിയ കണ്ടെത്തല്‍ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]