
സോഷ്യൽ മീഡിയയിൽ എങ്ങും ‘ലിയോ’യെ കുറിച്ചുള്ള ചർച്ചകളും റിവ്യുകളും ആണ്. വിജയ് നായകനായി എത്തിയ ലോകേഷ് കനകരാജ് ചിത്രം ഇന്നാണ് തിയറ്ററിൽ എത്തിയത്. ക്യാരക്ടർ റോളിലേക്ക് വിജയ് ഇറങ്ങി ചെന്ന ചിത്രം റിലീസിന് മുൻപ് തന്നെ കോടി ക്ലബ്ബുകളിൽ ഇടം നേടിയിരുന്നു. കേരളത്തിൽ മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത പ്രീ- സെയിൽ ആയിരുന്നു ലിയോയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ ലിയോയെ കുറിച്ച് കേരളത്തിലെ ഏറ്റവും വലിയ സിംഗിൾ സ്ക്രീൻ തിയറ്റർ കവിതയുടെ ഉടമ സാജു ജോണി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
ലിയോ കേരളം കണ്ട ഏറ്റവും വലിയ ഹിറ്റിലേക്ക് പോകുക ആണെന്ന് സാജു പറയുന്നു. കെജിഎഫ് 2വിനാണ് ഇതിന് മുൻപ് ഇത്രയും ഡിമാന്റ് ഉണ്ടായതെന്നും ലിയോ റെക്കോർഡ് തകർക്കാൻ മോഹൻലാലിന്റെ പുതിയ ചിത്രത്തിന് സാധിക്കുമെന്നും സാജു പറയുന്നു. ഫിൽമി മോങ്ക് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”ലിയോ കേരളം കണ്ട ഏറ്റവും വലിയ ഹിറ്റിലേക്ക് മാറിക്കൊണ്ടിരിക്കയാണ്. എറണാകുളത്ത് തന്നെ നിരവധി ഷോകളുണ്ട്. എല്ലാ ഷോകളും ഫുള്ളാണ്. കവിതയിൽ ആയിരത്തി ഒരുന്നൂറ് സീറ്റുണ്ട്. അതിന്റെ ഏഴ് ഷോകളും ഫുൾ ആണ്. മൊത്തം 7700 സീറ്റ്. കേരളത്തിലും തമിഴ്നാട്ടിലും ഒരു സ്ക്രീനിൽ ഇത്രയധികം ടിക്കറ്റ് വിറ്റുപോകുന്നത് ആദ്യമായിട്ടാണെന്നാണ് എനിക്ക് തോന്നുന്നത്. ലിയോയ്ക്ക് മുൻപ് ഇത്രയും ടിക്കറ്റ് ഡിമാന്റ് വന്നത് കെജിഎഫ് 2വിന് ആണ്. ലാലേട്ടന്റെ രണ്ട് പടങ്ങൾ വരാനുണ്ട്. പൃഥ്വിരാജിന്റെ എമ്പുരാനും മലൈക്കോട്ടൈ വാലിബനും. ഈ കളക്ഷൻ തന്നെ വരുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടൽ. മോഹൻലാൽ ഫാൻസ് ചിത്രത്തിനായി കാത്തിരിക്കുന്നു എന്നാണ് എന്നോട് പറഞ്ഞത്”, എന്ന് സാജു പറയുന്നു.
“ലിയോ ആദ്യദിനം 10 കോടി രൂപയ്ക്ക് മേൽ നേടുമെന്നാണ് കരുതപ്പെടുന്നത്. ആ രീതിയിൽ ആണ് കണക്കുകൾ. ഒരു തിയറ്ററിൽ ആറ് ഏഴ് ഷോകൾ വച്ച് നടക്കുന്നുണ്ട്. കേരളത്തിലെ 95% തിയറ്ററുകളിലും ലിയോ ആണെന്നാണ് വിശ്വസം. വേറെ പടങ്ങളൊന്നും ഇല്ലാത്തത് കൊണ്ടാണത്. അടുത്ത അഞ്ച് ദിവസത്തേക്ക് അവധിയും ആണ്. ലിയോ റെക്കോർഡ് തകർക്കാൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാന് സാധിക്കുമെന്നാണ് എന്റെ കണക്ക് കൂട്ടൽ”, എന്നും സാജു കൂട്ടിച്ചേർത്തു.
Last Updated Oct 19, 2023, 7:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]