

സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ നടപടി ; 32 മൊബൈൽ ഫോൺ, 48 ലാപ്ടോപ്പ് ഉൾപ്പെടെ പിടികൂടി സിബിഐ ; ഓപ്പറേഷൻ ചക്ര 2 റെയ്ഡ്; കേരളമടക്കം രാജ്യത്തെ 76 ഇടങ്ങളിൽ സിബിഐ റെയ്ഡ്
സ്വന്തം ലേഖകൻ
ദില്ലി: ഓപ്പറേഷൻ ചക്ര 2 വിൻ്റെ ഭാഗമായി രാജ്യത്തെ 76 ഇടങ്ങളിൽ സി ബി ഐ റെയിഡ്. രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ 32 മൊബൈൽ ഫോൺ, 48 ലാപ്പ്ടോപ്പുകൾ എന്നിവയടക്കം നിരവധി ഉപകരണങ്ങൾ പിടികൂടിയെന്ന് സി ബി ഐ അറിയിച്ചു. ഇന്നത്തെ റെയ്ഡിൽ 5 കേസുകൾ എടുത്തെന്നും സി ബി ഐ അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ നടപടിയുടെ ഭാഗമായാണ് ഓപ്പറേഷൻ ചക്ര 2.
കേരളം, ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, ഹിമാചൽ പ്രദേശ്, ഹരിയാന, തമിഴ്നാട്, പഞ്ചാബ്, ദില്ലി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ പരിശോധനകൾക്ക് ശേഷം കൂടുതൽ കേസുകൾ എടുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനമുണ്ടാകുമെന്നും സി ബി ഐ വൃത്തങ്ങൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |