പൂനെ :ബംഗ്ലാദേശിനെതിരെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്കു ഏഴ് വിക്കറ്റ് വിജയം. ബംഗ്ലാദേശ് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 256 റൺസെടുത്തു . മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കു വേണ്ടി വിരാട് കോഹ്ലി പുറത്താകാതെ 103 റൺസെടുത്ത് വിജയത്തിലെത്തിച്ചു. ആതിഥേയർ ആയ ഇന്ത്യ 41.3 ഓവറിൽ ലക്ഷ്യം പൂർത്തിയാക്കി. കോലിയുടെ 48-ാം ഏകദിന സെഞ്ചുറിയാണിത്. 88 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും (48) ശുഭ്മാൻ ഗില്ലും (53) ഇന്ത്യക്ക് നൽകിയത്.
മുഷ്ഫിഖുർ റഹീമിന്റെ 38റൺസും മഹമ്മുദുള്ളയുടെ പവർ ഹിറ്റിങ്ങിലൂടെ നേടിയ 46 റൺസുമാണ് ബംഗ്ലാദേശിനെ 50 ഓവറിൽ 256 എന്ന സ്കോറിലെത്തിച്ചത്.
ഓപ്പണർ ലിറ്റൺ ദാസ് 82 പന്തിൽ 66 റൺസ് നേടി ബംഗ്ലാദേശിന്റെ ടോപ് സ്കോറർ ആയി
മികച്ച തുടക്കത്തിന് ശേഷം 36 റൺസിന് നാല് വിക്കറ്റ് നഷ്ടമായതുമൂലമാണ് ബംഗ്ലാദേശ് ചെറിയ സ്കോറിലൊതുങ്ങിയത്.