തിരൂർ: നവകേരള സദസിന്റെ തിരൂർ നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. നവംബർ 27ന് രാവിലെ ഒമ്പതിന് തിരൂരിൽ നവകേരള സദസിന്റെ ജില്ലാതല ഉദ്ഘാടനം നടക്കും. തിരൂർ, താനൂർ, തവനൂർ, പൊന്നാനി മണ്ഡലങ്ങൾ ചേർന്ന് നടക്കുന്ന പ്രഭാതസദസിന് ശേഷം വിവിധ മണ്ഡലങ്ങളിലെ നവകേരള സദസിലേക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും പോകും. വൈകിട്ട് 4.30 നാണ് തിരൂർ മണ്ഡലം നവകേരള സദസ്. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീനാണ് സംഘാടകസമിതി ചെയർമാൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]