ഇസ്രായേൽ : ഇസ്രായേൽ സന്ദർശന വേളയിൽ വൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ജോ ബൈഡൻ. ഗാസയ്ക്കും വെസ്റ്റ്ബാങ്കിനുമായി നൂറ് മില്യണിന്റെ സഹായമാണ് അമേരിക്ക പ്രഖ്യാപിച്ചത്. യുദ്ധത്തിൽ നേരിടുന്ന മാനുഷികമായ പ്രശ്നങ്ങൾ പരിഗണിച്ചാണ് സഹായം നല്‍കിയിരിക്കുന്നതെന്നും ബൈഡൻ പറഞ്ഞു. ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയും സുരക്ഷിതമായ കേന്ദ്രങ്ങളും താമസിക്കാൻ വേണമെന്ന് ബൈഡൻ പറഞ്ഞു.
യുദ്ധ ഭൂമിയായ ഗാസയിലെ ജനങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽ കാൻ ഇസ്രായേൽ മന്ത്രിസഭ അനുമതി നല്‍കണമെന്നും ബൈഡന് ആവശ്യപ്പെട്ടു.”യുഎസ്സിന്റെ സഹായം ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ കൈകളില്‍ തന്നെ എത്തുമെന്ന് ഉറപ്പാക്കും ” ബൈഡൻ പറഞ്ഞു.