
മാതാപിതാക്കളോടുള്ള ദേഷ്യം തീർക്കുന്നതിനായി അവരുടെ കൗമാരക്കാരിയായ മകളെ വളർത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ച പൗൾട്രി ഫാം ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലാണ് സംഭവം.
പൗൾട്രി ഫാം ഉടമയായ നാഗരാജ് എന്ന ആളെ ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. നായയുടെ ആക്രമണത്തിന് ഇരയായ പെൺകുട്ടി ഇപ്പോൾ ചികിത്സയിലാണ്.
ദിവസക്കൂലിക്കാരായ പെൺകുട്ടിയുടെ മാതാപിതാക്കളുമായി നാഗരാജന് ഉണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് ഇത്തരത്തിൽ ഒരു ക്രൂരകൃത്യം ചെയ്യാൻ ഇയാളെ പ്രേരിപ്പിച്ചത്. തന്റെ പൗൾട്രി ഫാമിൽ നാഗരാജ് പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ, അവർ ഇത് നിരസിച്ചപ്പോഴുണ്ടായ ദേഷ്യമാണ് കൗമാരക്കാരിയായ അവരുടെ മകളെ വളർത്തുനായയെ തുറന്നുവിട്ട് ആക്രമിക്കുന്നതിലേക്ക് എത്തിച്ചതെന്ന് പോലീസ് പറയുന്നു. ‘പ്രേതക്കവല 49’; 500 കോടി മുടക്കി പണിത, നാല് വര്‍ഷമായി അടഞ്ഞ് കിടക്കുന്ന ബ്രിട്ടനിലെ കവല ഉടന്‍ തുറക്കുമെന്ന് ! നായയെ ഉപയോഗിച്ച് പെൺകുട്ടിയെ ആക്രമിക്കുന്നതിനായി തക്കം പാർത്തിരുന്ന ഇയാൾ പെൺകുട്ടി സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതു വഴിയാണ് തന്റെ നായയെ തുറന്നു വിടുകയും പെൺകുട്ടിയെ കടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തത്.
നായയുടെ ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയത്തോടെയാണ് ഇയാൾ നായയെ തിരിച്ചു വിളിച്ചത്. നായയുടെ കടിയേറ്റ് പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
60,000 രൂപയ്ക്ക് ‘ഫ്രഞ്ച് ബുൾഡോഗി’നെ വാങ്ങി, വളർന്നപ്പോൾ പേര് പോലുമറിയാത്ത ഇനമെന്ന് യുവതി ! അതേ സമയം വളർത്തുനായകളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണം ബെംഗളൂരുവില്‍ വർധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ വർഷമാദ്യം, ബെംഗളൂരുവിൽ അയൽവാസിയായ ജർമ്മൻ ഷെപ്പേർഡ് നായയുടെ ആക്രമണത്തിൽ ഒരു ആൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നഗരത്തിലെ കെആർ പുരത്ത് വഴിയിലൂടെ നടന്ന് നീങ്ങുകയായിരുന്ന കുട്ടിയെ വീട്ടിൽ നിന്ന് ഇറങ്ങിവന്ന ജർമ്മൻ ഷെപ്പേർഡ് നായ ആക്രമിക്കുകയായിരുന്നു.
ബെംഗളൂരുവിലെ കോറമംഗലയിൽ ദമ്പതികളുടെ വളർത്തുനായ എട്ട് വയസ്സുള്ള കുട്ടിയെ കടിച്ചതിനെ തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ ഉടമകൾക്കെതിരെ പരാതി നൽകിയ സംഭവവും ഏതാനും മാസങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ‘ഗ്രീൻ ഫ്യൂണറൽ ഹോമി’ൽ കണ്ടെത്തിയത് അഴുകിയ നിലയിലുള്ള 189 മൃതദേഹങ്ങൾ; എണ്ണം കൂടാമെന്ന് അധികൃതര്‍ !
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]